കുവൈത്തിൽ ലാന്‍ഡ് ഫോണ്‍ ബില്‍ കുടിശ്ശിക അടച്ചു തീർത്തില്ലെങ്കിൽ ഫോൺ കണക്ഷന്‍ വിച്ഛേദിക്കും
കുവൈത്ത് സിറ്റി: കുവൈത്തിൽ ലാന്‍ഡ് ഫോണ്‍ ബില്‍ കുടിശ്ശിക വരുത്തിയവര്‍ ഉടന്‍ അടച്ചു തീർത്തില്ലെങ്കിൽ ഫോൺ കണക്ഷന്‍ വിച്ഛേദിക്കുമെന്ന് ടെലികമ്യൂണിക്കേഷന്‍ മന്ത്രാലയം അറിയിച്ചു. ഈമാസം 31 ന് മുൻപ് കുടിശ്ശിക അടച്ചുതീര്‍ക്കാത്ത വരിക്കാരുടെ ഫോൺ കണക്ഷൻ ആയിരിക്കും വിച്ഛേദിക്കുക.
കണക്ഷൻ വിച്ഛേദിക്കുന്നതിനു മുൻപ് രണ്ടു തവണ മുന്നറിയിപ്പ് സന്ദേശം അയക്കും എന്ന് മന്ത്രാലയം പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി. ആദ്യ മുന്നറിയിപ്പ് സന്ദേശം ഈ ഞായറാഴ്ചയും, മാർച്ച് 24 ന് രണ്ടാമത്തെ മുന്നറിയിപ്പ് സന്ദേശവും അയക്കും. അതിനു ശേഷവും കുടിശ്ശിക അടക്കാത്തവരുടെ ഫോൺ കണക്ഷൻ മാർച്ച് 31 ഓടു കൂടെ വിച്ഛേദിക്കും.
മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ (www.e.gov.Kw) ലോഗ് ഇൻ ചെയ്ത്, ബിൽ തുക ഓൺലൈൻ വഴി അടക്കാമെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു. അക്കൗണ്ട് വിവരങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ 123 എന്ന നമ്പറിൽ ബന്ധപ്പെടാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa