Sunday, September 22, 2024
Jeddah

തെരെഞ്ഞെടുപ്പ് പ്രചാരണം സംഘടിപ്പിക്കും

ജിദ്ദ: ആസന്നമായ ലോക്സഭാ തെരെഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥികളുടെ വിജയത്തിന് വേണ്ടി തെരെഞ്ഞെടുപ്പ് പ്രചാരണം സംഘടിപ്പിക്കാൻ റുവൈസ് ഏരിയ കെഎംസിസി കമ്മിറ്റി തീരുമാനിച്ചു. ഇതിനായി പ്രവാസികൾക്കിടയിൽ സ്കോഡ് പ്രവർത്തനം നടത്താനും തീരുമാനിച്ചു. മലപ്പുറം ജില്ലാ കെഎംസിസി നടത്തുന്ന കുടുംബ സുരക്ഷാ പദ്ധതി വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.

റുവൈസ് ഏരിയ കെഎംസിസി ചെയർൻ അബ്ദുൽ അസീസ് ചെമ്പൻ യോഗം ഉത്ഘാടനം ചെയ്തു. ആക്ടിങ് പ്രസിഡന്റ് മുസ്തഫ ചെമ്പൻ അധ്യക്ഷത വഹിച്ചു.

പ്രവാസികൾക്ക് ചരിത്ര പ്രധാന സ്ഥലങ്ങൾ സന്ദർശനത്തിന് അവസരം ഒരുക്കുന്നതിന് വേണ്ടി മക്ക, മദീന ഉൾപ്പെടെ പുരാതന ചരിത്ര പ്രധാന സ്ഥലങ്ങളിലേക്ക് യാത്ര സംഘടിപ്പിക്കാനും തീരുമാനിച്ചു.

മലപ്പുറം ജില്ലാ കെഎംസിസി കുടുംബ സുരക്ഷാ പദ്ധതിയുടെ അപേക്ഷ ഫോറം വിതരണ ഉത്ഘാടനം സയ്യിദ് മുഹ്‌ദാർ തങ്ങൾക്കു നൽകി മുസ്തഫ ചെമ്പൻ നിർവഹിച്ചു.

മുഹമ്മദലി പന്താരങ്ങാടി, മുസ്തഫ ആനക്കയം, ഫിറോസ് പടപ്പറമ്പ്, സയ്യിദ് മുഹ്‌ദാർ തങ്ങൾ കാളികാവ്, ശരീഫ് മുസ്ലിയാരങ്ങാടി, സലിം കരിപ്പോൾ, കെ.എൻ.എ. ലത്തീഫ്, ഷഫീഖ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.

ആക്ടിങ് സെക്രട്ടറി മുഹമ്മദ് കല്ലിങ്ങൽ സ്വാഗതവും സെക്രട്ടറി ഫിറോസ് നന്ദിയും പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q