തിങ്കളാഴ്‌ച, ജൂൺ 8, 2026
Dammam

ദമ്മാം മീഡിയ ഫോറം: പുതിയ ഭാരവാഹികൾ ചുമതലയേറ്റു.

ദമ്മാം.ദമ്മാമിലെ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ യായ ദമ്മാം മീഡിയ ഫോറത്തിൻറെ പുതിയ ഭാരവാഹികളായി പ്രസിഡണ്ട് ചെറിയാൻ കിടങ്ങന്നൂർ (മംഗളം),ജനറൽ സെക്രട്ടറി അഷ്‌റഫ് ആളത്ത് (മിഡി ലിസ്റ്റ് ചന്ദ്രിക ), ട്രഷറർ നൗഷാദ് ഇരിക്കൂർ (മീഡിയ വൺ) എന്നിവർ ചുമതലയേറ്റു.

വൈ.പ്രസിഡണ്ട് സിറാജുദ്ധീൻ (തേജസ് ) ജോ.സെക്രട്ടറി അനിൽ കുറിച്ചി മുട്ടം (ഏഷ്യ നെറ്റ് ) എന്നിവരാണ് സഹ ഭാരവാഹികൾ.
ദമ്മാം ഹോളി ഡെയ്‌സ് ഓഡി റ്റോറിയത്തിൽ ചേർന്ന ജനൽ ബോഡിയിൽ ഐക്യക ണഠമായി രുന്നു തെരഞ്ഞെടുപ്പ്.മുൻ പ്രസിഡണ്ട് എംഎം നഈം (കൈരളി )അധ്യക്ഷത വഹിച്ചു.ഹബീബ് ഏലം കുളം (മലയാളം ന്യൂസ് )ഉത്ഘാടനം ചെയ്തു.അഷ്‌റഫ് ആളത്ത് പ്രവർത്തന റിപ്പോർട്ടും അനിൽ കുറിച്ചി മുട്ടം സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.പി ടി അലവി (ജീവൻ ടിവി ),സാജിദ് ആറാട്ട് പുഴ (മാധ്യമം )മുജീബ് കളത്തിൽ (ജയ്ഹിന്ദ് ടിവി ),സുബൈർ ഉദിനൂർ (റ്റൊൻറി ഫോർ ടിവി )സുധീർ ആലുവ (ജയ്ഹിന്ദ് ടിവി )സംസാരിച്ചു. അഷ്‌റഫ് ആളത്ത് സ്വാഗതവും നൗഷാദ് ഇരിക്കൂർ നന്ദിയും പറഞ്ഞു.

 

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group