ജിദ്ദയിൽ ബാസ്‌ക്കറ്റ് ബാൾ വേൾഡ് ചാമ്പ്യൻഷിപ്പ് ഒക്ടോബറിൽ
ഈ വരുന്ന ഒക്ടോബർ മദ്ധ്യത്തോടെ സിറ്റീസ് 3×3 ബാസ്‌ക്കറ്റ് ബാൾ വേൾഡ് ചാമ്പ്യൻഷിപിന് ജിദ്ദ ആതി ഥേയത്വം വഹിക്കും. ഇത് സംബന്ധിച്ച കരാറിൽ സൗദി അറേബ്യൻ ഒളിംബിക് കമ്മിറ്റി ചെയർമാനും സൗദി ബാസ്ക്കറ്റ് ബാൾ ഫെഡറേഷൻ പ്രസിഡൻ്റുമായ പ്രിൻസ് അബ്ദുറഹ്മാൻ അൽ മസ്അദും വേൾഡ് ബാസ്കറ്റ് ബാൾ ഫെഡറേഷൻ വൈസ് പ്രസിഡൻ്റ് ഇഗ്നേഷ്യോ ആൻഡ്രിയാസും ഒപ്പ് വെച്ചു.
ബാസ്ക്കറ്റ് ബാൾ ചാംബ്യൻഷിപ്പിനു ജിദ്ദ വേദിയാകുന്നത് വരും കാലങ്ങളിൽ ഇത്തരത്തിലുള്ള കൂടുതൽ ചാംബ്യൻഷിപ്പുകൾക്ക് ആതിഥേയത്വം വഹിക്കാൻ സൗദിക്ക് അവസരമൊരുക്കുന്നതിനും ലോക സ്പോർട്സ് ഭൂപടത്തിൽ സൗദിയുടെ ഭാഗധേയം ഉറപ്പ് വരുത്തുന്നതിനും കാരണമാകുമെന്ന് അബ്ദുറഹ്മാൻ അൽ മസ്അദ് രാജകുമാരൻ പറഞ്ഞു.
ചാംബ്യൻഷിപ്പിനു ആതിഥേയത്വം വഹിക്കുന്ന സൗദിയെ ബാസ്ക്കറ്റ് ബാൾ ഫെഡറേഷൻ്റെ പ്രഥമ വൈസ് പ്രസിഡൻ്റ് കൂടിയായ ഇഗ്നേഷ്യോ ആൻഡ്രിയാസ് അഭിനന്ദിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
