Monday, April 21, 2025
Saudi Arabia

ന്യൂസിലാൻ്റ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ മേൽ മക്കയിലും മദീനയിലും മയ്യിത്ത് നമസ്ക്കാരം നിർവ്വഹിച്ചു

ന്യൂസിലാൻ്റ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ മേൽ മക്കയിലും മദീനയിലും മയ്യിത്തുകളുടെ അഭാവത്തിൽ മയ്യിത്ത് നമസ്ക്കാരം നിർവ്വഹിച്ചു. വെള്ളിയാഴ്ച ജുമുഅക്ക് ശേഷമായിരുന്നു നമസ്ക്കാരം നിർവ്വഹിച്ചത്.

മക്കയിലെ മസ്ജിദുൽ ഹറാമിൽ ഡോ:മാഹിർ അൽ മുഐഖലി മയ്യിത്ത് നമസ്ക്കാരത്തിനു നേതൃത്വം നൽകിയപ്പോൾ മദീനയിലെ മസ്ജിദുന്നബവിയിൽ ശൈഖ് അബ്ദുല്ല അൽ ബുഐജാൻ നമസ്ക്കാരത്തിനു നേതൃത്വം നൽകി.

ലോക മുസ്ലിംകളോടും ഇസ്ലാമിനോടുമുള്ള തിരു ഗേഹങ്ങളുടെ സേവകൻ സല്മാൻ രാജാവിൻ്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സല്മാൻ രാജകുമാരൻ്റെയും ഉത്തരവാദിത്വത്തിൻ്റെ ഭാഗമായി ഇതിനെ വിശേഷിപ്പിച്ച ഇരു ഹറം കാര്യ മേധാവി ശൈഖ് സുദൈസ് ഭീകരതക്ക് മതമോ ദേശമോ ഇല്ലെന്നും പ്രസ്താവിച്ചു.

ന്യൂസിലാൻ്റിലെ സൗദി അംബാസഡർ അബ്ദുറഹ്മാൻ അസ്സുഹൈബാനി ക്രിസ്റ്റ് ചർച്ചിലെ അൽ നൂർ മസ്ജിദിൽ നടന്ന ജുമുഅ നമസ്ക്കാരത്തിൽ പങ്കെടുത്തിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്