Wednesday, September 25, 2024
Kerala

താപനില കൂടുന്നു; കേരളം കൊടും വരൾച്ചയിലേക്ക്

കേരളം അതികഠിനമായ ചൂടിൽ. മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ വിഭാഗം. 3, 4 ഡിഗ്രി വരെ ചൂട് അതികരിക്കുമെന്ന് മുന്നറിയിപ്പ്.

താപനില കൂടുന്നതിനോടൊപ്പം കേരളത്തിലെ ഭൂഗർഭ ജലം അതിവേഗം താഴുന്നതായി കണ്ടെത്തി. ഇത് കടുത്ത വരൾച്ചയിലേക്ക് നയിക്കുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് താഴ്ന്ന പ്രദേശത്തെ കിണറുകൾ പോലും ജലവിതാനം ഭയപ്പെടുത്തുന്ന നിലയിൽ താഴ്ന്നു പോയിട്ടുണ്ട്. മലയോര മേഖലയിലെ പുഴകളും തോടുകളും പൂർണ്ണമായും വറ്റിവരണ്ട് കൽകൂമ്പാരങ്ങളായി. പുഴ നേരത്തെ വറ്റിയതാണ് കിണറുകളും നേരത്തെ വറ്റാൻ കാരണം.

2017ൽ അനുഭവപ്പെട്ട വരൾച്ചയേക്കാൾ ശക്തമായിരിക്കും ഈ വർഷം എന്ന സൂചനയാണ് ലഭിക്കുന്നത്. സൂര്യാഘാതം മൂലമുള്ള മരണങ്ങളും പൊള്ളലും പലയിടത്തും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കണ്ണൂർ പെരിങ്ങോം സ്വദേശി നാരായണൻ, പാറശാല സ്വദേശി കരുണാകരൻ എന്നി രണ്ടു മധ്യവയസ്കർ മരിച്ചത് സൂര്യാഘാതം മൂലമാണെന്നാണ് കരുതുന്നത്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തിയത്. 40 ഡിഗ്രിയാണ് ഇവിടെ രേഖപ്പെടുത്തിയത്.

കൊല്ലം , ആലപ്പുഴ, എറണാകുളം, തൃശൂർ, കോട്ടയം എന്നീ ജില്ലകളിൽ സൂര്യാഘാത സാധ്യത കൂടുതലാണെന്ന് മുന്നറിയിപ്പുണ്ട്. പസഫിക് സമുദ്രത്തിൽ രൂപപ്പെട്ട ഏൽനിനോ പ്രതിഭാസമാണ് കലാവസ്ഥാമാറ്റത്തിനു പിന്നിലെന്ന് കരുതപ്പെടുന്നത്. ഏപ്രിൽ മാസത്തിൽ വേനൽമഴ ലഭിച്ചില്ലെങ്കിൽ കേരളം ഫലത്തിൽ കത്തിയെരിയുന്ന അവസ്ഥയിലായിരിക്കും.

കുഞ്ഞിമുഹമ്മദ് കാളികാവ്

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q