യുദ്ധക്കെടുതിയിൽ വലയുന്ന യെമനിൽ സൗദിയുടെ ദുരിതാശ്വാസ പ്രവർത്തനം
സൽമാൻ രാജാവിന്റെ പേരിലുള്ള കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ (കെ എസ് റിലീഫ് ) യെമനിലെ മാരിബിൽ തിങ്കളാഴ്ച്ച 840 പേർക്ക് ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു. യുദ്ധബാധിത രാജ്യത്ത് തുടർന്ന് വരുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തത്.
യെമനിനകത്തും പുറത്തുമായി പരിക്കേറ്റ 21,000 യെമെനികൾക്ക് ചികിത്സയും കെ എസ് റിലീഫ് ലഭ്യമാക്കി. അൽ ഹൂത്ത, അൽ മുസൈമിർ ജില്ലകളിലെ വനിതകൾക്കായി മൊബൈൽ ഫോൺ റിപ്പയറിങ്ങിലും, പാലുല്പന്ന നിർമ്മാണത്തിലും, പ്രാഥമിക ചികിത്സയിലും പരിശീലനം നൽകാൻ നിരവധി കോഴ്‌സുകളും സെന്റർ ആരംഭിച്ചു. 60 വനിതകൾ പദ്ധതിയിൽ പങ്കെടുത്തു. തങ്ങളുടെ കഴിവുകൾ ഉപയോഗിച്ച് തങ്ങൾക്കും കുടുംബത്തിനുമുള്ള വരുമാനം കണ്ടെത്താൻ പ്രാപ്തരാക്കുകയാണ് പദ്ധതിയുടെ ലക്‌ഷ്യം.
2018 ഒക്ടോബറിൽ ശബ്വാ ഗവർണറേറ്റിൽ ഒരു തൊഴിലധിഷ്ഠിത പരിശീലന കേന്ദ്രവും കെ എസ് റിലീഫ് തുടങ്ങിയിരുന്നു.ഈ കേന്ദ്രത്തിൽ നിന്നും രണ്ടു മാസത്തിനുള്ളിൽ 100 സ്ത്രീകൾ 4 വിവിധ തൊഴിൽ മേഖലയിൽ പ്രാവീണ്യം നേടി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa