Sunday, November 24, 2024
Top StoriesU A E

യു എ ഇയിൽ ജീവിതച്ചെലവ് കുറഞ്ഞു

യു എ ഇയിൽ ഭക്ഷണ സാധനങ്ങളുടെ വിലയിൽ കഴിഞ്ഞ വർഷത്തേക്കാൾ കുറവ് രേഖപ്പെടുത്തി. 2018 മാർച്ചിലുള്ളതിനേക്കാൾ 3.6 ശതമാനം വിലക്കുറവാണു ഇപ്പോൾ അന്താരാഷ്ട്ര മാർക്കറ്റിലുള്ളതെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.

യു എ ഇയിൽ വിലയിൽ 0.74 ശതമാനം കുറവാണു നിലവിലുള്ളത്. ആഗോള തലത്തിൽ തന്നെ വിലയിൽ കാര്യമായ വർധനവ് ഉണ്ടാകില്ലെന്നാണു റിപ്പോർട്ടുകൾ.

വാറ്റ് നിലവിൽ വന്നിട്ടും അത് സാധനങ്ങളിൽ വില വർധനവുണ്ടാക്കിയിട്ടില്ലെന്നാണു യു എ ഇയിലെ ഒരു സർവ്വകലാശാലയിലെ സാംബത്തിക വിദഗ്ധനായ ഡോ: ഫെർണാണ്ടസ് പറയുന്നത്.

അതോടൊപ്പം രാജ്യത്തെ ജീവിതച്ചെലവ് തന്നെ കുറഞ്ഞിട്ടുണ്ടെന്നാണു ഡോ: ഫെർണാണ്ടസിൻ്റെ വിലയിരുത്തൽ. കഴിഞ്ഞ വർഷത്തേക്കാൾ 2.5 ശതമാനമാണു ഉപഭോഗ വില സൂചികയിൽ ഇടിവ് വന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്