40,000 ത്തിലധികം വനിതകൾ സൗദി ഡ്രൈവിംഗ് ലൈസൻസ് നേടി
സൗദിയിൽ ഡ്രൈവിംഗ് വിലക്ക് നീക്കിയ ശേഷം ഇത് വരെ 40,000 ത്തിലധികം വനിതകൾക്ക് ഡ്രൈവിംഗ് ലൈസൻസ് അനുവദിച്ചതായി ട്രാഫിക് അതോറിറ്റി ഡയറക്റ്റർ ജനറൽ മേജർ ജനറൽ മുഹമ്മദ് അൽ ബസ്സാമി പറഞ്ഞു.
14 ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങൾ രാജ്യത്തിൻ്റെ വിവിധ മേഖലകളിൽ വനിതകൾക്കായി ആരംഭിക്കും. ഇൻ്റർനാഷണൽ ലൈസൻസിനു പകരം സൗദി ലൈസൻസ് നൽകാൻ നിലവിൽ 22 കേന്ദ്രങ്ങൾ തുറന്ന് കഴിഞ്ഞുവെന്നും ട്രാഫിക് മേധാവി അറിയിച്ചു.
കഴിഞ്ഞ വർഷം ജൂൺ 24 നായിരുന്നു സൗദിയിൽ വനിതകൾക്ക് ഡ്രൈവിംഗ് അനുമതി നൽകി രാജാവ് ഉത്തരവിട്ടത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa