ടാക്‌സും ഫീസും വർധിപ്പിച്ചത് ദോഷം ചെയ്തുവെന്ന് സൗദി ശൂറ
സൗദിയിലെ സ്വകാര്യ മേഖലയിൽ ഏർപ്പെടുത്തിയ വിവിധയിനം ടാക്സുകളും ഫീസുകളും മേഖലയെ ദോഷകരമായി ബാധിച്ചിട്ടുണ്ടെന്ന് സൗദി ശൂറ അഭിപ്രായപ്പെട്ടു.
വിവിധയിനം ടാക്സുകളും ഫീസുകളും സ്വകാര്യ മേഖലയെയും ജി ഡി പിയെയും എങ്ങനെ ബാധിച്ചുവെന്ന് പഠന റിപ്പോർട്ട് തയ്യാറാക്കാൻ ശൂറ വാണിജ്യ-നിക്ഷേപ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സ്വകാര്യ മേഖലയിലെ നിലവിലെ പ്രതിസന്ധി പരിഹരിച്ച് വിപണി സജീവമാക്കേണ്ടത് വാണിജ്യ-നിക്ഷേപ മന്ത്രാലയത്തിൻ്റെ കർത്തവ്യമാണെന്ന് ശൂറ ഓർപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa