കുവൈത്തിൽ വാഹനാപകടത്തിൽ പരിക്കേറ്റ മലയാളി മരിച്ചു
കുവൈത്തിൽ വാഹനാപകടത്തിൽ പെട്ട് ഗുരുതരമായി പരിക്കേറ്റിരുന്ന പത്തനം തിട്ട സ്വദേശി സിജോ സണ്ണി(32) മരിച്ചു.
ഈ മാസം 10 നു സൂപ്പർമാർക്കറ്റിലേക്ക് സാധനങ്ങൾ വാങ്ങാനായി റോഡ് മുറിച്ച് കടക്കുന്നതിനിടയിലാണു അപകടമുണ്ടായത്. ഒരു ഈജിപ്ഷ്യൻ സ്വദേശി ഓടിച്ച ബൈക്ക് ഇടിച്ച് റോഡിൽ വീണ സിജോയുടെ ശരീരത്തിൽ കാർ കയറിയിറങ്ങുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ സിജോയെ ഓപ്പറേഷനു വിധേയമാക്കാൻ തയ്യാറെടുക്കുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
