Monday, September 23, 2024
Dammam

നവയുഗം കേന്ദ്രകമ്മിറ്റി ഉപദേശകസമിതി ചെയർമാനായി ജമാൽ വില്യാപ്പള്ളി തെരഞ്ഞെടുക്കപ്പെട്ടു.

ദമ്മാം: നവയുഗം സാംസ്ക്കാരികസമിതി കേന്ദ്രകമ്മിറ്റി പുതുതായി രൂപീകരിച്ച ഉപദേശകസമിതിയുടെ ചെയർമാനായി ജമാൽ വില്യാപ്പള്ളിയെ തെരഞ്ഞെടുത്തു.
 
ദമ്മാം റോസ് ആഡിറ്റോറിയത്തിൽ ചേർന്ന നവയുഗം ലീഡേഴ്‌സ് മീറ്റിൽ എടുത്ത തീരുമാനപ്രകാരമാണ്, പുതിയതായി കേന്ദ്രകമ്മിറ്റി ഉപദേശകസമിതിയ്ക്ക് രൂപം നൽകിയത്. ജമാൽ വില്യാപ്പള്ളിയെ, കേന്ദ്രകമ്മിറ്റി ഐക്യകണ്ഠമായി ഉപദേശകസമിതിയുടെ ചെയർമാനായി തെരെഞ്ഞെടുത്തു. വടകര സ്വദേശിയായ ജമാൽ വില്യാപ്പള്ളി നിലവിൽ നവയുഗം കേന്ദ്രകമ്മിറ്റി വൈസ്പ്രസിഡന്റ് ആയി പ്രവർത്തിച്ചു വരികയായിരുന്നു.
 
നവയുഗത്തിന്റെ സംഘടനാപരമായ പ്രവർത്തനങ്ങളിൽ ആവശ്യമായ ഉപദേശങ്ങൾ നൽകുക, മറ്റു സാമൂഹ്യസംഘടനകളുമായി സഹകരിച്ചുള്ള പ്രവർത്തങ്ങൾ ഏകോപിപ്പിയ്ക്കുക തുടങ്ങിയ ഉദ്ദേശങ്ങളോടെയാണ്, സീനിയർ അംഗങ്ങൾ അടങ്ങിയ ഉപദേശകസമിതിയ്ക്ക് കേന്ദ്രകമ്മിറ്റി രൂപം നൽകിയത്. 

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q