പ്രവാസികൾക്ക് അനുകൂലമായ ബജറ്റ്
തിരുവനന്തപുരം: ധന മന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ച ഇന്നത്തെ ബജറ്റ് പ്രവാസികൾക്ക് ഏറെ ആശ്വാസം നൽകുന്നതായിരുന്നു. വിദേശത്ത് മരിക്കുന്ന മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ചെലവ് നോര്‍ക്ക വഹിക്കുമെന്ന പ്രഖ്യാപനമാണു അതിൽ മുഖ്യം. നിരന്തരമായി പ്രവാസികൾ മുറ വിളി കൂട്ടിയ ഈ ആവശ്യം ദേശീയ വിമാനക്കംബനി പരിഗണിച്ചില്ലെങ്കിലും കേരള സർക്കാർ പരിഗണിച്ചുവെന്നത് പ്രവാസ ലോകത്തിനു വലിയ ആശ്വാസം നൽകുന്നുണ്ട്.
അതോടൊപ്പം പ്രവാസികൾക്കായുള്ള വിവിധ പദ്ധതികള്‍ക്ക് 81 കോടി ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. പ്രവാസികള്‍ക്ക് വിദേശത്ത് നിന്ന് തൊഴില്‍ പ്രതിസന്ധി കാരണം നാട്ടിലേക്ക് മടങ്ങി വരുന്ന വരുടെ പുനരധിവാസം സാധ്യമാക്കാന്‍ പുതിയ പദ്ധതിയായ ‘സാന്ത്വനം പദ്ധതിയും’ ഇതിലേക്കായി 25 കോടിയും നീക്കിവെച്ചത് ഇതിൽ ശ്രദ്ധേയമാണു. പ്രവാസികള്‍ക്ക് പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിന് പലിശ രഹിത സബ്സിഡി നല്‍കുന്നതിന് 15 കോടിയും ലോക കേരള സഭക്കും ആഗോള പ്രവാസി ഫെസ്റ്റിനും അഞ്ച് കോടിയും അനുവദിച്ചിട്ടുണ്ട്.
കൂടുതല്‍ നിക്ഷേപങ്ങള്‍ സമാഹരിക്കുന്നതിന്റെ ഭാഗമായി പ്രവാസികള്‍ക്ക് നിക്ഷേപത്തിന്റ തുകക്ക് അനുസരിച്ച് അഞ്ചു വര്ഷം കഴിഞ്ഞാല്‍ നിശ്ചിത തുക മാസ വരുമാനമായി ലഭിക്കുന്ന നിക്ഷേപ ഡിവിഡന്റ് പദ്ധതി നടപ്പിലാക്കുന്നുണ്ട്. നിക്ഷേപ പദ്ധതിയും പെന്‍ഷനും ലയിപ്പിക്കും.
നിലവിൽ യു എ ഇയിൽ മാത്രമുള്ള പ്രവാസി കെ.എസ്.എഫ്.ഇ ചിട്ടികള്‍ അടുത്ത മാസത്തോടെ മറ്റ് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കും. ഇതോടെ ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും പ്രവാസികൾക്ക് ചിട്ടിയില്‍ നേരിട്ട് ചേരാന്‍ കഴിയും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa