Saturday, March 7, 2026
Top StoriesU A E

യു എ ഇയിൽ ഇന്ധന വില വീണ്ടും കുറച്ചു

അബുദാബി: യു എ ഇയിൽ ഇന്ധന വില വീണ്ടും കുറച്ചു. ഫെബ്രുവരി മാസത്തേക്കുള്ള ഇന്ധനവിലയാണു ഇന്ന് പ്രഖ്യാപിച്ചത്. ഇത് തുടര്‍ച്ചയായ നാലാം മാസമാണു ഇന്ധനവില നിര്‍ണയ അതോരിറ്റി വില കുറക്കുന്നത്.

സൂപ്പര്‍ 98 പെട്രോളിനും സൂപ്പര്‍ 95 പെട്രോളിനും അഞ്ച് ഫില്‍സ് വീതമാണ് വില കുറച്ചത്.

സൂപ്പര്‍ 98 പെട്രോളിന്റെ വില ലിറ്ററിന് രണ്ട് ദിര്‍ഹത്തില്‍ നിന്ന് 1.95 ദിര്‍ഹമായി കുറയും. സൂപ്പര്‍ 95 1.89 ൽ നിന്ന് 1.84 ദിര്‍ഹമായി കുറച്ചു.

ഡീസലിനു 2 ഫിൽസ് കുറച്ചു. 2.30 ദിര്‍ഹത്തില്‍ നിന്ന് 2.28 ദിര്‍ഹമാക്കിയാണു കുറച്ചത്. ആഗോളവിപണിയില്‍ എണ്ണ വില കുറഞ്ഞതിന്റെ പ്രതിഫലനമായാണ് വിലക്കുറവ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്