സൂഖ് മുബാറകിയയിലെ വാടക പ്രശ്നത്തിനു പരിഹാരമാകുന്നു
സൂഖ് മുബാറകിയയിലെ വാടക പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് പ്രതീക്ഷ. കുവൈത്ത് നാഷണൽ അസംബ്ളി സ്പീക്കർ ഈ വിഷയത്തിൽ ഇടപെട്ട് പരിഹാരം കാണുമെന്ന് വാഗ്ദാനം ചെയ്തതായി ഷോപ്പ് ഓണേഴ്സ് യൂണിയൻ വാക്താവ് അറിയിച്ചു.
അടുത്തയാഴ്ച പരിഹാര ചർച്ചകൾ നടക്കും. ചർച്ചകൾക്ക് നാഷണൽ അസംബ്ളി സ്പീക്കറും മറ്റു ചില എംപിമാരും ഫത് വ & ലെജിസ്ലേഷൻ ഡിപ്പാർട്ട്മെൻ്റ് പ്രതിനിധികളും പങ്കെടുക്കും.
ചർച്ചകളിലൂടെ എല്ലാവർക്കും സ്വീകാര്യമായ തീരുമാനം കൈക്കൊള്ളുമെന്നാണു കടയുടമകളുടെ പ്രതീക്ഷ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa