ചൊവ്വാഴ്‌ച, ജൂൺ 9, 2026
KuwaitTop Stories

കുവൈത്തിൽ രണ്ട് എംപിമാരെ അയോഗ്യരാക്കി

കുവൈത്ത് സിറ്റി: രണ്ട് എം പിമാരെ അയോഗ്യരാക്കിയതായി കുവൈത്ത് നാഷണൽ അസംബ്ളി സ്പീക്കർ മർസൂഖ് അൽ ഗാനിം അറിയിച്ചു.

വലീദ് അൽ തബ്തബൈ , ജംആൻ അൽ ഹർബാഷ് എന്നിവരുടെ സീറ്റുകൾ ഒഴിവുണ്ടെന്നും ഇവയിലേക്ക് ഉടൻ ഉപതെരഞ്ഞെടുപ്പ് നടത്തുമെന്നുമാണു സ്പീക്കർ അറിയിച്ചത്.

പാർലമെൻ്റ് കയ്യേറ്റക്കേസിലെ പ്രതികളായ രണ്ട് എംപിമാരും സഭയിൽ ഹാജരാകാതെ കൂടുതൽ ദിവസം വിട്ട് നിന്നതിനാൽ ആർട്ടിക്ക്ള് 82 പ്രകാരം സ്വാഭാവികമായും അയോഗ്യരായതിനാലാണു ഉപ തെരഞ്ഞെടുപ്പ് നടത്തുന്നതെന്ന് സ്പീക്കർ ഓർമ്മപ്പെടുത്തി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്