Wednesday, November 27, 2024
Jeddah

മൈത്രി “വനിതാ സംഗമം” ആഘോഷ രാവായി

ജിദ്ദ: പ്രമുഖ കലാ സാംസ്‌കാരിക സംഘടനയായ മൈത്രി വനിതാ സംഗമ ശ്രദ്ധേയമായി. എമ്മാർ ജിദ്ദ ഗേറ്റിലെ പാർട്ടി ഹാളിൽ വെച്ചു ക്ഷണിക്കപ്പെട്ട സദസ്സിനു മുന്നിലാണ് കുടുംബിനികളും കുട്ടികളും രാവേറെ നീണ്ട സംഗീത നൃത്തങ്ങളുമായി ജിദ്ദക്ക് വേറിട്ടൊരു അനുഭവം കാഴ്ച വെച്ചത് .

സാംസ്‌കാരിക സമ്മേളനം മൈത്രി സീനിയർ അംഗം ശ്രീ. ഉണ്ണി തെക്കേടത് ഉത്ഘാടനം ചെയ്തു. വനിതാ വേദി സെക്രട്ടറി ശ്രീമതി. ഷെമി അഷ്‌റഫ്‌ സ്വാഗതം പറഞ്ഞ യോഗത്തിൽ വനിതാ വേദി പ്രസിഡന്റ്‌ ശ്രീമതി. ഷിബില ബഷീർ അധ്യക്ഷത വഹിച്ചു. ജുമൈല അബു, മൗഷ്മി ഷരീഫ്, നിസ സിയാദ്, റജിലാ സഹീർ, ആമി ഷിബു, പ്രിയ റിയാസ് ബഷീർ അലി പരുത്തിക്കുന്നൻ, മുഹമ്മദ്‌ അഷ്‌റഫ്‌, ഷരീഫ് അറക്കൽ എന്നിവർ ആശംസകൾ നേർന്നു പ്രസംഗിച്ചു. പ്രീത അജയകുമാർ പരിശീലിപ്പിച്ച ചെറിയ കുട്ടികളുടെ നൃത്തത്തിൽ ദീക്ഷിത് സന്തോഷ്, വിഷ്ണു കിരൺ, വിഷ്ണു വിപിൻ, ഇശൽ റിയാസ്, ഇശൽ ഫാത്തിമ,ആവണി അജയകുമാർ, നദ സഹീർ എന്നിവർ പങ്കെടുത്തു.

b65dfda5-d42d-4614-ad64-db044d864f5a.jpg

അഷിദ ഷിബു പരിശീലിപ്പിച്ച സിനിമാറ്റിക് നൃത്തത്തിൽ പൂജ പ്രേംകുമാർ, മൻഹ ഫാത്തിമ, അഷിദ ഷിബു, ആർദ്ര അജയകുമാർ, ഷയാൻ റിയാസ്, റണാൻ സുൾഫിക്കർ റിഷാൻ റിയാസ്, അദ്‌നാൻ സഹീർ, ഫർഹാൻ സിയാദ്, ബെഞ്ചമിൻ സ്റ്റീഫൻ, റൈഹാൻ വീരാൻ എന്നിവർ പങ്കെടുത്തു .

ആമി ഷിബു പരിശീലിപ്പിച്ച നൃത്തത്തിൽ ഷിബില ബഷീർ, ജ്യോതി സന്തോഷ്, പ്രീത അജയകുമാർ, നൂറുന്നിസ ബാവ എന്നിവർ പങ്കെടുത്തു. മറ്റൊരു നൃത്തത്തിൽ മുബീന നാസറുദ്ദിൻ, പ്രിയ റിയാസ്, സോനാ സ്റ്റീഫൻ, സിജി പ്രേം കുമാർ, റജില സഹീർ, പ്രീത അജയകുമാർ എന്നിവർ പങ്കെടുത്തു .

4256b09f-49c3-4ce9-b222-5c75b9d684cf.jpg

നിസ സിയാദ് പരിശീലിപ്പിച്ച പഞ്ചാബി ഡോൽകി നൃത്തത്തിൽ മോളി സുൾഫിക്കർ, ഷെമി അഷ്‌റഫ്, ബർകത് ഷെരിഫ്, മാണി കിരൺ , പ്രീതി വിബിൻ, മുംതാസ് അബ്ദുറഹ്മാൻ, തുഷാര ശിഹാബ്, ഷിബില ബഷീർ, പ്രിയ റിയാസ്, റജില സഹീർ, സോനാ സ്റ്റീഫൻ, ജ്യോതി സന്തോഷ്, നൂറുന്നിസ ബാവ എന്നിവർ പങ്കെടുത്തു.

3d1e02f0-a466-4c94-9371-59b3e9dc8131.jpg

സീനിയർ കുട്ടികളുടെ നൃത്തത്തിൽ ബസ്മ പരുത്തിക്കുന്നൻ, ഫിദ അഷ്‌റഫ്, അസിം അബ്ദുറഹ്മാൻ, മാസിന് വീരൻ, സംജോത് സന്തോഷ്, എന്നിവർ പങ്കെടുത്തു.

മുംതാസ് അബ്ദുറഹ്മാൻ, ഹിതിൻലാൽ, യദു അജിത് കുമാർ, ഗായത്രി വിനോദ് കുമാർ, സൂര്യ കിരൺ, ലീന മരിയ ബേബി എന്നിവർ ഗാനങ്ങൾ ആലപിച്ചു . സംഘ ഗാനത്തിൽ മുംതാസ് അബ്ദുറഹ്മാൻ, ഷിബില ബഷീർ, ആമി ഷിബു, മണി കിരൺ, തുഷാര ശിഹാബ്, ഷെമി അഷ്‌റഫ് എന്നിവർ പങ്കെടുത്തു. മുഴുവൻ വനിതകളും പങ്കെടുത്ത കിച്ചൻ ഓർക്കസ്ട്ര ശ്രദ്ധേയമായി.

320c199f-6d02-44d6-80cb-044534ee598d.jpg

ഖാലിദ് പാളയാട്ട്, വിനോദ് കുമാർ, സാവിത്രി സുന്ദരൻ, പ്രേംകുമാർ എന്നിവർ കൊറിയോഗ്രാഫർ മാർക്കുള്ള ഉപഹാരങ്ങൾ നൽകി. തുഷാര ശിഹാബ് അവതാരകയായിരുന്നു.

റിയാസ്, വിനോദ്‌കുമാർ, കിരൺ, സഹീർ മാഞ്ഞാലി, പ്രേംകുമാർ, അബ്ദുറഹ്മാൻ പുലപ്പാടി, സുനിൽ കുമാർ ജോസ്, ബർകത് ശരീഫ്, ഷെമി അഷ്‌റഫ്, സാവിത്രി സുന്ദരൻ, സുന്ദരൻ മൂല, ജോയ്, സന്തോഷ് കടമ്മനിട്ട എന്നിവർ നേതൃത്വം നൽകി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa