Saturday, March 7, 2026
KuwaitTop Stories

ഗിന്നസ് റെക്കോർഡ് നേടാനായി കുവൈത്ത് പതാക

ലോകത്തെ ഏറ്റവും നീളമുള്ള പതാകക്കുള്ള ഗിന്നസ് റെക്കോർഡ് നേടാനായി കുവൈത്തിൻ്റെ ശ്രമം.

ഫെബ്രുവരി 10 നു അനാച്ഛാദനം ചെയ്യുന്ന കുവൈത്തി പതാകക്ക് 2019 മീറ്ററാണു നീളം. 4000 ത്തിലധികം വിദ്യാർത്ഥികളും അദ്ധ്യാപകരും പരിപാടിയിൽ പങ്കെടുക്കും.

കുവൈത്തിൻ്റെ 58 ആം സ്വാതന്ത്ര്യ ദിനവും, 28 ആം ലിബറേഷൻ ഡേയും, കുവൈത്ത് അമീറിൻ്റെ അധികാരാരോഹണത്തിൻ്റെ 13 ആം വാർഷികവും എല്ലാം ഒന്നിക്കുന്നതിൻ്റെ ആഘോഷങ്ങളുടെ ഭാഗമായാണു പരിപാടി സംഘടിപ്പിക്കുന്നത്.

കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിൽ നടക്കുന്ന പരിപാടിയിൽ സിവിൽ ഡിഫൻസും പ്രതിരോധ ആഭ്യന്തര മന്ത്രാലയങ്ങളും ഭാഗമാണു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്