ഖത്തർ ടെക്സാസിൽ നിക്ഷേപം നടത്തും
ഖത്തർ പെട്രോളിയവും എക്സോൺ മൊബിൽ പ്ളാനും അമേരിക്കൻ നാചുറൽ ഗ്യാസ് മേഖലയിൽ 10 ബില്ല്യൻ ഡോളറിൻ്റെ നിക്ഷേപം നടത്തും.
ടെക്സാസിലെ ഗ്യാസ് ഇറക്കുമതിക്കുള്ള ടെർമിനൽ ന്യൂ മെക്സികോയിലേക്കും മറ്റു സ്ഥലങ്ങളിലേക്കും കയറ്റുമതി ചെയ്യാനുള്ള എക്സ്പോർട്ട് ഹബ്ബാക്കി മാറ്റുന്നതിനു 10 ബില്ല്യനിലധികം ഡോളറിൻ്റെ നിക്ഷേപമാണു ഇരു കംബനികളും നടത്തുന്നത്.
അമേരിക്കയിലേക്കുള്ള ഖത്തറിൻ്റെ കടന്ന് കയറ്റം ലാറ്റിനമേരിക്കൻ രാജ്യങ്ങളിലേക്ക് കൂടുതൽ ലിക്വിഫൈഡ് നാചുറൽ ഗ്യാസ് കയറ്റുമതി നടത്താൻ ഖത്തറിനെ സഹായിക്കുമെന്നാണു കരുതപ്പെടുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
