കുവൈത്തിലേക്ക് ഗർഭച്ഛിദ്ര ഗുളികകൾ കടത്തിയ ഗൈനക്കോളജിസ്റ്റ് പിടിയിൽ; വിൽക്കുന്നത് ഇന്ത്യക്കാർക്കും ഫിലിപൈനികൾക്കും
കുവൈത്തിലേക്ക് വൻ തോതിൽ അബോർഷൻ ഗുളികകൾ കടത്തുന്നതിനിടെ ഗൈനക്കോളജിസ്റ്റിനെ കുവൈത്ത് സുരക്ഷാ വിഭാഗം എയർപോർട്ടിൽ പിടി കൂടി.
ഒരു സ്വകാര്യ ആശുപത്രിയിൽ പ്രതിമാസം 2000 കുവൈത്തി ദീനാർ ശംബളത്തിൽ ജോലി ചെയ്യുകയായിരുന്നു ഈ ഗൈനക്കോളജിസ്റ്റ്.
കുവൈത്തിലെത്തിക്കുന്ന ഗുളികകൾ ഇന്ത്യക്കാർക്കും ഫിലിപൈനികൾക്കുമാണു വില്പന നടത്തിയിരുന്നതെന്ന് ചോദ്യ ചെയ്യലിൽ തെളിഞ്ഞു. ഒരു ഗുളികക്ക് 100 കുവൈത്തി ദീനാറാണു വില ഈടാക്കിയിരുന്നത്.
പ്രതിയെ കൂടുതൽ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa