ജീവിത ഗുണ നിലവാര റാങ്കിംഗിൽ കുവൈത്ത് സിറ്റിയുടെ സ്ഥാനം പിറകിലേക്ക്
ജീവിത ഗുണ നിലവാരം കണക്കാക്കുന്ന മെഴ്‍സർ 2019 ലിസ്റ്റിൽ കുവൈത്ത് സിറ്റിയുടെ സ്ഥാനത്തിൽ വൻ ഇടിവ്. കഴിഞ്ഞ വർഷം 99 ആം സ്ഥാനത്തുണ്ടായിരുന്ന കുവൈത്ത് സിറ്റിയുടെ ഈ വർഷത്തെ സ്ഥാനം 126 ആണ്. 231 സിറ്റികളാണ് റാങ്കിംഗ് ലിസ്റ്റിൽ പരിഗണിക്കപ്പെട്ടത്.
പബ്ളിക് ട്രാൻസ്‌പോർട്ട് , ട്രാഫിക് ജാം, താമസ ലഭ്യത, അന്താരാഷ്ട്ര സ്‌കൂളുകൾ, സാംസ്ക്കാരിക ദൃശ്യങ്ങൾ എന്നിവയാണ് ഗുണ നിലവാര റാങ്കിംഗിൽ പരിഗണിക്കുന്നത്.
തുടർച്ചയായ പത്താം വർഷവും വിയന്നയാണ് ലിസ്റ്റിലെ ഒന്നാം റാങ്കിനർഹയായത്. ബാഗ്ദാദാണ് ലിസ്റ്റിൽ ഏറ്റവും പിറകിൽ. ലക്സംബർഗ് ഏറ്റവും സുരക്ഷയുള്ള സിറ്റിയായി തെരഞ്ഞെടുക്കപ്പെട്ടു.
105 ആം സ്ഥാനത്തുള്ള ചെന്നൈ ആണ് ഇന്ത്യയിലെ ഗുണനിലവാരത്തിലെ നമ്പർ വൺ നഗരം. ബംഗളുരു 149 ആം സ്ഥാനത്തും മുംബൈ 154 ആം സ്ഥാനത്തും ന്യു ഡൽഹി 162 ആം സ്ഥാനത്തും നിൽക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa