4 വർഷം കൊണ്ട് ഖത്തറിനാവശ്യമായ പച്ചക്കറികൾ തദ്ദേശീയമായി ഉത്പാദിപ്പിക്കും
2023 ആകുംബോഴേക്കും ഖത്തറിനാവശ്യമായ പച്ചക്കറിയുടെ 70 ശതമാനവും തദ്ദേശീയമായി വിളയിക്കുക എന്നതാണു ലക്ഷ്യമെന്ന് കാർഷിക കാര്യ ഡയറക്ടർ യൂസഫ് അൽ ഖുലൈഫി അറിയിച്ചു.
കാർഷിക, മത്സ്യബന്ധന, കാലി വളർത്തൽ മേഖലകളുടെ ദ്രുത പുരോഗതിക്കായി നഗര സഭ പരിസ്ഥിതി മന്ത്രാലയം ഖത്തറിലെ ഫാം ഉടമകളുമായും ദേശീയ കംബനികളുമായും കഴിഞ്ഞ ദിവസം 4 കരാറുകൾ ഒപ്പിട്ടിരുന്നു.
അത്യാധുനിക ഗ്രീൻ ഹൗസുകളുടെ നിർമ്മാണത്തിനു രണ്ട് പൊതു മേഖലാ കംബനികളുമായാണു കരാർ ഒപ്പിട്ടത്. പ്രതി വർഷം 10,000 ടൺ പച്ചക്കറി അധികം ഉത്പാദിപ്പിക്കാൻ പുതിയ ഗ്രീൻ ഹൗസുകൾ വഴി സാധിക്കുമെന്നാണു പ്രതീക്ഷ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa