ഒമാനിൻ്റെ വിവിധ ഭാഗങ്ങളിൽ ഞായറാഴ്ചയും മഴ ലഭിക്കും
ഒമാനിൻ്റെ വിവിധ ഭാഗങ്ങളിൽ മഴയുടെയും കാർമേഘങ്ങളുടെയും സാന്നിദ്ധ്യം ഞായറാഴ്ച വരെ നീണ്ടു നിൽക്കുമെന്ന് പബ്ളിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ അറിയിച്ചു.
മസ്ക്കറ്റ്, നോർത്തേൺ ആൻ്റ് സതേൺ ബതിന, ബുറൈമി, അൽ ളാഹിറ, അൽ ദാഖിലിയ, നോർത്തേൺ ആൻ്റ് സതേൺ ശഖിയ, മുസന്ദം എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട മഴയും ഇടിമിന്നലുമുണ്ടാകാൻ സാധ്യതയുണ്ട്.
ഒമാനിൽ ന്യൂന മർദ്ദം രൂപപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
