ഉമ്മുൽ ഹൗൽ പവർ പ്ളാൻ്റ് ഖത്തർ അമീർ ഉദ്ഘാടനം ചെയ്തു
ഉമ്മുൽ ഹൗൽ പവർ പ്ളാൻ്റ് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനി ഉദ്ഘാടനം ചെയ്തു. ഖത്തർ ഇലക്റ്റ്രിസിറ്റി ആൻ്റ് വാട്ടർ കംബനിയായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
പ്രധാന മന്ത്രിയും ആഭ്യന്ത്രര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ നാസർ അൽ ഖലീഫ അൽ താനിയും മന്ത്രിമാരും ഉന്നതോദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തിരുന്നു.
2520 മെഗാ വാട്ട് വൈദ്യുതിയും ദിനം പ്രതി 136.5 മില്ല്യൻ ഗാലൊൺ കുടി വെള്ളവും ഇവിടെ നിന്ന് ഉത്പാദിപ്പിക്കുന്നുണ്ട്. ഖത്തറിനു ആവശ്യമുള്ള മൊത്തം വൈദ്യുതിയുടെ 30 ശതമാനവും വെള്ളത്തിൻ്റെ 40 ശതമാനവും ഇവിടെ നിന്നാണു ലഭ്യമാകുന്നത്. 11 ബില്ല്യൻ ഖത്തർ റിയാലാണു ഇതിൻ്റെ നിർമ്മാണച്ചെലവ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa