Monday, September 23, 2024
QatarTop Stories

ഖത്തറിൽ പുതിയ വിസയിൽ എത്തുന്നവർക്ക് 30 റിയാൽ കോൾ ബാലൻസോടു കൂടിയ സിം സൗജന്യം

ദോഹ: വിസ നടപടികൾ എളുപ്പമാക്കാൻ ഖത്തർ ആഭ്യന്തര മന്ത്രാലത്തിന്റെ കീഴിൽ കഴിഞ്ഞ ദിവസം ഇന്ത്യയിൽ ആരംഭിച്ച ഖത്തർ വിസ സെന്ററു(QVC)കളിൽ തൊഴിൽ കരാർ ഒപ്പുവെക്കുന്നവർക്ക് സൗജന്യമായി സിം കാർഡും ലഭിക്കും. 30 റിയാൽ കോൾ ബാലൻസോടു കൂടിയായിരിക്കും സിം ലഭിക്കുക. പുതിയ വിസയിൽ ആദ്യമായി ഖത്തറിൽ എത്തുന്നവർക്ക് ഈ തീരുമാനം വളരെയധികം ഉപകാരപ്രദമാകും. ഖത്തർ എയർപോർട്ടിൽ ഇറങ്ങിയതിനു ശേഷം ഖത്തറിലുള്ള ബന്ധുക്കളെയോ സുഹൃത്തുക്കളെയോ ബന്ധപ്പെടാനും, നാട്ടിലുള്ള ബന്ധുക്കളുമായി വിവരങ്ങൾ പങ്കുവെക്കാനും ഇത് വളരെ സഹായകരമാവും.

ഇന്ത്യ, പാക്കിസ്‌ഥാൻ, ശ്രീലങ്ക, ബംഗ്ലദേശ്‌ എന്നീ രാജ്യങ്ങളിലാണ് ഖത്തർ വിസ സെന്ററുകൾ തുറന്നിട്ടുള്ളത്. ഇന്ത്യയിൽ മുംബൈ, ന്യൂഡൽഹി, കൊൽക്കത്ത എന്നിവിടങ്ങളിൽ ക്യുവിസികൾ തുറന്നിട്ടുണ്ട്. കൊച്ചി, ഹൈദരാബാദ്‌, ലക്‌നൗ, ചെന്നൈ നഗരങ്ങളിൽ ഈ മാസം സെന്ററുകൾ തുറക്കും. മൊത്തം 7 സെന്ററുകളായിരിക്കും ഇന്ത്യയിൽ തുറക്കുന്നത്.

ഖത്തറിലേക്ക്‌ തൊഴിൽ വീസയിലെത്തുന്നവർക്ക്‌ തൊഴിൽ കരാർ ഒപ്പുവയ്‌ക്കുന്നതുവരെയുള്ള എല്ലാ നടപടികളും ഈ വിസ സെന്ററുകളിൽ പൂർത്തിയാക്കാം. ഇടനിലക്കാരുടെ ചൂഷണങ്ങളിൽ നിന്ന് വിദേശ തൊഴിലാളികളെ രക്ഷിക്കുക, റിക്രൂട്മെന്റ് നടപടികൾ സുതാര്യമാക്കുക എന്നീ ലക്ഷ്യങ്ങൾ മുൻ നിർത്തിയാണ് 8 വിദേശ രാജ്യങ്ങളിൽ ഖത്തർ, വിസ സെന്ററുകൾ തുടങ്ങുന്നത്.

ബയോമെട്രിക് വിവരശേഖരണം, വൈദ്യ പരിശോധന എന്നിവക്കും സെന്ററുകളിൽ സൗകര്യമുണ്ടാകും. സ്വന്തം ഭാഷയിൽ തന്നെ തൊഴിൽ കരാർ വായിച്ചു മനസ്സിലാക്കാനുള്ള സൗകര്യവും വിസ സെന്ററുകളിൽ ഉണ്ടാവും. നടപടികളെല്ലാം സ്വദേശത്തു വെച്ച് തന്നെ പൂർത്തീകരിക്കുന്നത് കൊണ്ട്, ഖത്തറിലെത്തിയാലുടൻ തൊഴിലാളിക്ക് ജോലിയിൽ പ്രവേശിക്കാൻ കഴിയും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q