യു എ ഇ യിൽ മൊബൈൽ ഫോൺ തട്ടിപ്പ് കേന്ദ്രത്തിൽ റൈഡ്; 24 പേർ പിടിയിൽ (വീഡിയോ)
അബുദാബി: അബുദാബി-അജ്മാൻ പൊലീസ് സേനകൾ നടത്തിയ സംയുക്ത റെയ്‌ഡിൽ, യു.എ.ഇയില്‍ ടെലികോം കമ്പനികളുടെ പേരിൽ വ്യാപകമായി തട്ടിപ്പ് നടത്തിയിരുന്ന സംഘത്തിലെ 24 പേർ അറസ്റ്റിലായി. അജ്മാനിലെ സംഘത്തിന്റെ താമസ സ്ഥലത്ത് നടത്തിയ റെയ്ഡിലാണ് സംഘത്തിലെ 24 പേരും അറസ്റ്റിലായത്. ഏഷ്യൻ വംശജരാണ് സംഘത്തിലുള്ള മുഴുവന്‍ പേരുമെന്ന് അബൂദബി പൊലീസിന്റെ സി.ഐ.ഡി വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഇമ്രാന്‍ അഹമ്മദ് അല്‍ മസ്റൂഈ അറിയിച്ചു.
ഇരകളെ വിളിച്ച് രാജ്യത്തെ ടെലികോം കമ്പനികളിൽ നിന്നും വന്‍തുകയുടെ സമ്മാനം ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞാണ് ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നത്. സമ്മാനത്തുക കൈമാറുന്ന ചിലവിലേക്കായി പണം ആവശ്യപ്പെടുകയും അത് റീചാര്‍ജ് കൂപ്പണുകള്‍ ആയി നൽകിയാൽ മതി എന്നുമാണ് സംഘം തട്ടിപ്പിനിരയായവരോട് പറഞ്ഞിരുന്നത്. ഇത് പ്രകാരം നിരവധി ആളുകളാണ് റീചാർജ് കൂപ്പണുകൾ വാങ്ങി അതിന്റെ നമ്പർ സംഘവുമായി കൈമാറിയിരുന്നത്.
വ്യാപകമായി നടന്നിരുന്ന ഈ തട്ടിപ്പിനിരയായവർ അനവധിയാണ്. നിരവധി പരാതികളാണ് ഇത്തരത്തിൽ പൊലീസിന് ലഭിച്ചിട്ടുളളത്. ഇത്തരത്തിലുള്ള തട്ടിപ്പിനെതിരെ അബുദാബി പോലീസ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
Watch how UAE police nab gang of 24 Asians https://t.co/j5CNHVqtOE pic.twitter.com/7KUAvRDyet
— Gulf Today (@gulftoday) April 2, 2019
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa