നിയോം പദ്ധതിയിലേക്ക് വൈദ്യതി ലഭിക്കുന്നത് രണ്ട് മാർഗങ്ങളിലൂടെ
സൗദിയുടെ സപ്ന പദ്ധതിയായ നിയോമിലേക്ക് ആവശ്യമായ വൈദ്യുതി ലഭ്യമാക്കുന്ന മാർഗങ്ങളെക്കുറിച്ച് സീനിയർ എനർജി സെക്ടർ ഓഫിസർ പീറ്റർ ടെറിയം വ്യക്തമാക്കി .
കാറ്റും സൗരോർജ്ജവുമായിരിക്കും നിയോം പ്രൊജക്ടിൽ വൈദ്യുതിയുടെ ഉത്പാദനത്തിനു വിനിയോഗിക്കുക എന്നാണു പീറ്റർ ടെറിയം അറിയിച്ചത്. ഒരു ഗ്ലോബൽ എനർജി ഹെഡ് ക്വർട്ടേഴ്‌സ് ഉണ്ടാക്കുകയാണ് നിയോം അധികൃതരുടെ ലക്ഷ്യം. ലോകത്തെ ഏറ്റവും വലിയ കാർബൺ ഫ്രി സിസ്റ്റമാണ് നിയോമിൽ ഒരുങ്ങുക.
ലോകത്തെ ഏറ്റവും വലിയ റേഡിയേഷൻ അനുപാതവും കാറ്റും ലഭ്യമാകുന്ന നിയോം മേഖലയിൽ ഉത്പാദിപ്പിക്കുന്ന ഊർജ്ജം നിയോമിലുള്ളവർക്ക് കുറഞ്ഞ നിരക്കിൽ നൽകാൻ സാധിക്കും. വിൻഡ് മില്ലും സോളാർ സെല്ലും നിയോമിൽ തന്നെ നിർമ്മിക്കുമെന്നും പീറ്റർ ടെറിയം അറിയിച്ചു.
500 ബില്ല്യൻ ഡോളറിൻ്റെ മുടക്കിൽ പണി പൂർത്തിയാകുന്ന ലോകത്തെ ഏറ്റവും വലിയ സാംബത്തിക പദ്ധതിയാണ് നിയോം. സൗദിയും, ജോർദ്ദാനിൻ്റെയും ഈജിപ്തിൻ്റെയും ഏതാനും ഭാഗങ്ങളും ഉൾക്കൊള്ളുന്ന ഈ സാംബത്തിക പദ്ധതിയുടെ ആകെ വിസ്തീർണ്ണം 26,500 കിലോമീറ്ററാണ്.
ന്യൂയോർക്ക് സിറ്റിയേക്കാൾ 33 മടങ്ങ് വലിപ്പമാണു നിയോം സിറ്റിക്ക് എന്നത് ഇതിൻ്റെ ബാഹുല്യം എടുത്ത് കാണിക്കുന്നു. സൗദിയിൽ ആണെങ്കിലും നിയോം സിറ്റിക്ക് പ്രത്യേക നിയമ ചട്ടങ്ങളായിരിക്കും ഉണ്ടായിരിക്കുക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa