വിശുദ്ധ കഅബക്ക് പുതിയ കിസ്‌വ അണിയിച്ചു
വിശുദ്ധ കഅബാലയത്തിനു ഇന്ന് പുലർച്ചെ പുതിയ കിസ് വ അണിയിച്ചു. ഇരു ഹറം കാര്യവകുപ്പ് മേൽനോട്ടത്തിലായിരുന്നു കിസ് വ അണിയിക്കൽ ചടങ്ങു നടന്നത്.
മക്കയിലെ കിംഗ് അബ്ദുൽ അസീസ് കിസ് വ കോംപ്ലക്സിൽ നിർമ്മിച്ച പുതിയ കിസ്‌വ അണിയിക്കുന്നതിനു നൂറ്റി അറുപതോളം ടെക്നീഷ്യന്മാർ ആണ് സന്നിഹിതരായിരുന്നത്.
670 കിലോഗ്രാം ശുദ്ധ പട്ടു കൊണ്ട് നിർമ്മിച്ച കിസ്‌വ യുടെ നിർമ്മാണത്തിൽ 120 കിലോഗ്രാം സ്വർണവും 100 കിലോഗ്രാം വെള്ളിയുമാണു ഉപയോഗിച്ചിട്ടുള്ളത്. കഅ്ബയുടെ സൂക്ഷിപ്പുകാരനെ കഴിഞ്ഞ ദിവസം പുതിയ കിസ്‌വ മക്ക ഗവർണർ ഖാലിദ് അൽ ഫൈസൽ രാജകുമാരൻ ഏൽപ്പിച്ചിരുന്നു
എല്ലാ വർഷവും ഹാജിമാർ അറഫയിൽ സംഗമിക്കുന്ന ദുൽഹജ്ജ് ഒമ്പതിനാണ് കഅ്ബയെ വിശുദ്ധ പുതിയ കിസ്‌വ അണിയിക്കാറുള്ളത്.
5 ഭാഗങ്ങളായിട്ടാണ് കിസ് വ നിർമ്മിക്കുന്നത്. നാലു ചുമരുകൾക്കു ഓരോ ഭാഗവും കഅ്ബയുടെ വാതിലിന് പ്രത്യേകം ഒരു ഭാഗവുമായി നിർമ്മിക്കുന്ന കിസ്‌വ കഅബയെ അണിയിച്ച ശേഷം എല്ലാ ഭാഗങ്ങളും ഒന്നിച്ച് തുന്നിച്ചേർക്കുകയാണു ചെയ്യുക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa