ഹജ്ജ് കർമ്മങ്ങൾക്ക് വെള്ളിയാഴ്ച തുടക്കം
ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾക്ക് ദുൽ ഹിജ്ജ 8, അഥവാ 09-8-19 വെള്ളിയാഴ്ച തുടക്കം കുറിക്കും. തക് ബീർ മന്ത്ര ധ്വനികളുമായി ലക്ഷക്കണക്കിനു ഹാജിമാർ ഇന്ന് മുതൽ തന്നെ മിനയിലെക്ക് ഒഴുകിത്തുടങ്ങിയിട്ടുണ്ട്.
വിശുദ്ധ ഹജ്ജ് കർമ്മത്തിലെ സുപ്രധാന കർമ്മമായ അറഫ സംഗമം ശനിയാഴ്ചയാണ് . ആഭ്യന്തര തീർത്ഥാടകരടക്കം 2 മില്ല്യനിലധികം പേർ ഒരുമിക്കുന്ന മഹാ സംഗമമായ അറഫ ലോകത്ത് തുല്യതയില്ലാത്ത സംഭവമാണ്. അറബിയും അനറബിയും കറുത്തവരും വെളുത്തവരും പാവപ്പെട്ടവനും പണക്കാരനും എല്ലാം രണ്ട് കഷ്ണം വെള്ളത്തുണിയുമുടുത്ത് ആകാശത്തെ മേലാപ്പാക്കി അറഫ താഴ് വരയിൽ സംഗമിക്കുന്ന കാഴ്ച വലിയ ആത്മീയ അനുഭൂതി നൽകുന്നതാണ് .
ഈ വർഷം ഇന്ത്യക്കുള്ള ഹജ്ജ് ക്വാട്ട 2 ലക്ഷമായിരുന്നെങ്കിലും ഇത് വരെ എത്തിച്ചേർന്ന തീർത്ഥാടകരുടെ എണ്ണം 1,90,747 ആണെന്ന് ഹജ്ജ് മിഷൻ അറിയിച്ചു.
74000 ഇന്ത്യൻ ഹാജിമാർക്കാണു ഇത്തവണ മെട്രോ സൗകര്യം ലഭിക്കുക. ഇവർക്കുള്ള ടിക്കറ്റ് വിതരണം പൂർത്തിയായിട്ടുണ്ട്. ഇന്ത്യൻ ഹാജിമാരെല്ലാവരും മക്കയിലെത്തിയിട്ടുണ്ട്. മദീനയിൽ ഇപ്പോൾ ചികിത്സയിലുള്ള ഒരു ഹാജിയെ അറഫാ സംഗമത്തിനു എത്തിക്കാനാണു പദ്ധതി.
ഇത് വരെ സൗദിയിലെത്തിച്ചേർന്ന വിദേശികളുടെ എണ്ണം 18,49.817 ആണെന്ന് ജവാസാത്ത് ഔദ്യോഗികമായി അറിയിച്ചു. ബുധനാഴ്ച വരെയുള്ള കണക്കാണിത്. ഇതിൽ 17 ലക്ഷത്തിലധികം പേരും വ്യോമ മാർഗ്ഗം എത്തിയപ്പോൾ 96000 ത്തിൽ പരം പേർ കര മാർഗ്ഗവും 17000 ത്തിലധികം പേർ കരമാർഗ്ഗവുമാണു എത്തിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group




