തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

മക്കയിലേക്കുള്ള പ്രധാന റോഡ് ഇനി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ പേരിലറിയപ്പെടും

മക്കയിലേക്കെത്തുന്ന ജിദ്ദയിൽ നിന്നുള്ള പ്രധാന റോഡിന്റെ ഒരു ഭാഗം ഇനി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ പേരിലറിയപ്പെടും.

ജിദ്ദ മക്ക എക്സ്പ്രസ് വേയുടെ ഭാഗമായുള്ള ശുമൈസി ചെക്ക് പോയിന്റിൽ നിന്ന് മസ്ജിദുൽ ഹറാം വരെ എത്തുന്ന 23 കിലോമീറ്റർ ഭാഗമാണ് ഇനി മുതൽ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ പേരിലറിയപ്പെടുക.

റോഡിന് കിരീടാവകാശിയുടെ പേരിടാൻ മക്ക മുനിസിപ്പാലിറ്റി നൽകിയ നിർദ്ദേശം ഗവർണ്ണർ ഖാലിദ് ബിൻ ഫൈസൽ രാജകുമാരൻ അംഗീകരിക്കുകയായിരുന്നു.

രാജ്യത്തിനും വിശുദ്ധ ഭുമിയിലെത്തുന്ന തീർഥാടകർക്കും കിരീടാവകാശി നൽകുന്ന സേവനങ്ങളെ മാനിച്ചാണ് റോഡിന് അദ്ദേഹത്തിന്റെ പേരിടാൻ തിരുമാനിച്ചത് .

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്