ഇത് ആത്മാർത്ഥതക്കുള്ള സമ്മാനം; തീർത്ഥാടക സമ്മാനിച്ച പണം നിരസിച്ച ആർമി വിദ്യാർഥിക്ക് ഒരു ലക്ഷം റിയാലും കാറും സമ്മാനം നൽകാൻ രാജകുമാരൻ
ഈ വർഷത്തെ ഹജ്ജ് വേളയിലെ എറ്റവും വൈറലയായ ഒരു വീഡിയോയിലെ താരമായ ആർമി വിദ്യാർത്ഥിക്ക് സൗദി ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ നായിഫ് രാജകുമാരൻ വൻ പാരിതോഷികം പ്രഖ്യാപിച്ചു.
ഹാജിമാരെ നിയന്ത്രിക്കുകയായിരുന്ന സൗദി ആർമി വിദ്യാർത്ഥി മാജിദ് ബിൻ നാദിറിനു ഒരു തീർത്ഥാടക വലിയ തുക പാരിതോഷികമായി നൽകാൻ ഒരുങ്ങുന്നതായിരുന്നു വീഡിയോയിലെ രംഗം.
എന്നാൽ പണം സ്വീകരിക്കാൻ മാജിദ് തയ്യാറാകാതിരിക്കുകയും ഞാൻ എന്നിലർപ്പിച്ച ബാധ്യതയാണ് ചെയ്യുന്നതെന്നും പറയുന്ന രംഗം അറബ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയായിരുന്നു.
ദൃശ്യം ശ്രദ്ധയിൽ പെട്ട സൗദി ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ നായിഫ് രാജകുമാരൻ മാജിദിൻ്റെ ജോലിയോടുള്ള ആത്മാർത്ഥതക്ക് നന്ദിയായാണു പാരിതോഷികം പ്രഖ്യാപിച്ചത്.
ആർമി വിദ്യാർത്ഥിയായ മാജിദിനെ നേരിട്ട് ഫോൺ ചെയ്ത് അഭിനന്ദിച്ച രാജകുമാരൻ ഹജ്ജ് ഡ്യൂട്ടിക്ക് ശേഷം അദ്ദേഹത്തെ നേരിട്ട് കാണാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പഠനം പൂർത്തിയായ ശേഷം മാജിദിനു ഇഷ്ടമുള്ള നഗരത്തിൽ ജോലിയിൽ പ്രവേശിക്കാനുള്ള അവസരമൊരുക്കുന്നതിനു പുറമെ 1 ലക്ഷം റിയാലും കാറും സമ്മാനമായി നൽകുമെന്നും രാജകുമാരൻ പ്രഖ്യാപിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa