ലെവിയിൽ നിന്ന് രക്ഷപ്പെടാൻ വ്യവസായ മേഖലയിലേക്ക് കഫാല മാറാൻ സാധിക്കുമോ?
റിയാദ്: വ്യവസായ മേഖലകളിലെ ലൈസൻസുള്ള സ്ഥാപനങ്ങൾക്ക് അഞ്ച് വർഷത്തേക്ക് ലെവി ഒഴിവാക്കിയതോടെ നിലവിൽ ലെവി അടച്ചു കൊണ്ടിരിക്കുന്ന പലരും വ്യവസായ മേഖലയിലുള്ള ഏതെങ്കിലും സ്ഥാപനങ്ങളിലേക്ക് കഫാല മാറാൻ ആലോചിച്ച് കൊണ്ടിരിക്കുകയാണ്.
ഈ സന്ദർഭത്തിൽ പ്രസ്തുത മേഖലയിലേക്ക് കഫാല മാറാൻ അനുമതി നല്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് സൗദി തൊഴിൽ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രാലയം വ്യക്തമായ വിശദീകരണം നൽകി.
നിലവിൽ വ്യവസായ ലൈസൻസുള്ള സ്ഥാപനങ്ങളിലേക്ക് കഫാല മാറുന്നതിനു അനുമതി നിർത്തി വെച്ചിട്ടുണ്ടെന്നും എന്നാൽ വൈകാതെ തന്നെ യോഗ്യതക്കനുസരിച്ച് കഫാല മാറ്റത്തിനു അനുമതി നൽകുമെന്നുമാണു മന്താലയം അറിയിച്ചത്.
വ്യവസായ മേഖലകളിലെ ലൈസൻസുള്ള സ്ഥാപനങ്ങൾക്ക് ലെവി ഒഴിവായതിനെത്തുടർന്ന് നിരവധി പ്രവാസികൾ പ്രസ്തുത മേഖലകളിലെ ഏതെങ്കിലും സ്ഥാപനങ്ങളിലേക്ക് കഫാല മാറുന്നതിനെക്കുറിച്ച് ചിന്തിക്കുന്ന അവസരത്തിലാണു മന്ത്രാലയത്തിൻ്റെ ഈ വിശദീകരണം.
യോഗ്യതക്കനുസൃതമായിട്ടായിരിക്കും അനുമതി നൽകുക എന്ന ഒരു നിബന്ധന ഉള്ളതിനാൽ ഇനി കഫാല മാറ്റം പുനരാരംഭിച്ചാൽ തന്നെ സർട്ട്ഫിക്കറ്റുകളും മറ്റും ആവശ്യമാകുമോ എന്നത് ഇനിയും വ്യക്തമാകാനുണ്ട്.
സൗദിയിലെ വ്യവസായ വാണിജ്യ മേഖലക്ക് പുതിയ പ്രതീക്ഷ നൽകുന്നതായിരുന്നു മന്ത്രി സഭയുടെ അടുത്ത 5 വർഷത്തേക്ക് ലെവി ഒഴിവാക്കിക്കൊണ്ടുള്ള പ്രഖ്യാപനം.
ലക്ഷക്കണക്കിനു വിദേശികൾ വ്യവസായ മേഖലകളിൽ തൊഴിൽ ചെയ്യുന്നുണ്ടെന്നതിനാൽ ലെവി കാരണം തൊഴിൽ നഷ്ട ഭീഷണി നേരിട്ട പലർക്കും ലെവി ഒഴിവാക്കിയ പ്രഖ്യാപനം നൽകിയ ആശ്വാസം ചെറുതല്ലായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa