തിങ്കളാഴ്‌ച, ജൂൺ 8, 2026
Jeddah

കുഞ്ഞിബാവക്ക് യാത്രയയപ്പ് നൽകി

ജിദ്ദ: രണ്ടരപതിറ്റാണ്ടിന്റെ പ്രവാസമവസാനിപ്പിച്ചു  നാട്ടിലേക്ക് മടങ്ങുന്ന ജിദ്ദ-ചെറുകാവ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റും കെ.എം.സി.സി -ജി.സി.സി. ചെറുകാവ് അഡ്മിനുമായ പി.കെ. കുഞ്ഞിബാവ ഓട്ടുപാറക്ക് ജിദ്ദയിൽ യാത്രയയപ്പ് നൽകി.

മായക്കര അബൂബക്കർ മാസ്റ്ററുടെ അധ്യക്ഷതയിൽ, മുഷ്താഖ് പേങ്ങാട് യോഗം ഉത്ഘാടനം ചെയ്തു. ജില്ല കമ്മിറ്റി ചെയർമാൻ ബാബു നഹ്ദി, ഇ.ഹസ്സൻകോയ പേങ്ങാട്, ഹബീബ് പാണ്ടികശാല തുടങ്ങിയവർ ഉപഹാര സമർപ്പണം നടത്തി.

മണ്ഡലം പ്രസിഡന്റ്‌ കെ.കെ മുഹമ്മദ്‌, ഹസ്സൻ ഓമാനൂർ, നൗഷാദ് വാഴയൂർ,  അബു ഹാജി പുത്തൂപാടം, പികെ സിറാജ്, സാബിത് പുല്ലറാട്ട്, ഹാരിസ്, മുനീർ എൻ ഇ, മനാഫ് പി.വി.എം, ഹനീഫ കെ.ടി. തുടങ്ങിയവർ സംസാരിച്ചു.

സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ സാഹിബ്‌ അരിമ്പ്ര  മുഖ്യപ്രഭാഷണം നടത്തി.

സലീം. E.P. സ്വാഗതവും,  സുലൈമാൻ എൻ. ഇ. നന്ദിയും പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group