കർഫ്യൂവിൽ ഭാഗിക ഇളവ് നൽകിയത് കൊണ്ട് കൊറോണ ഭീഷണി ഇല്ലാതായെന്ന് അർത്ഥമില്ല; മുന്നറിയിപ്പുമായി സൗദി ആരോഗ്യ മന്ത്രി
റിയാദ്: കർഫ്യൂവിൽ ഭാഗികമായി ഇളവ് നൽകിയത് കൊണ്ട് അപകടം കടന്നുപോയെന്ന് അർത്ഥമാക്കുന്നില്ല; അപകടം ഇപ്പോഴും നിലവിലുണ്ടെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊറോണ വൈറസ് പടരുന്നുണ്ടെന്നും അത് ഇപ്പോഴും സൗദിയിലെ എല്ലാ പ്രദേശങ്ങളിലും ഉണ്ടെന്നും സൗദി ആരോഗ്യ മന്ത്രി തൗഫീഖ് അൽ റബീഅ മുന്നറിയിപ്പ് നൽകി.
ഉയർന്ന തോതിലുള്ള അണുബാധ നിരക്ക് രേഖപ്പെടുത്തിയ നിരവധി പ്രദേശങ്ങളിലെ സജീവ സർവേ വൈറസ് വ്യാപനത്തിൻ്റെ തോതും സാന്നിദ്ധ്യവും അറിയുന്നതിനും ചികിത്സ ലഭ്യമാക്കുന്നതിനും വിവിധ പ്രദേശങ്ങളിൽ വ്യാപകമായി വ്യാപിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തുന്നതിനും കാരണമായതായി ആരോഗ്യമന്ത്രി പറഞ്ഞു, ലക്ഷ്യമിട്ട പ്രദേശങ്ങളിൽ ഇതുവരെ 2000 ലധികം തവണ പരിശോധന നടത്തിക്കഴിഞ്ഞു.
കൊറോണയുടെ വ്യാപനവുമായി ബന്ധപ്പെട്ട എല്ലാ സംഗതികളും സൂക്ഷ്മമായി പിന്തുടരുന്നുവെന്നും അതിനനുസരിച്ച് എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും മന്ത്രി അൽ റബീഅ അറിയിച്ചു.
കർഫ്യൂവിൽ ഇളവ് അനുവദിച്ചത് കൊണ്ട് നിയന്ത്രണം വിടരുതെന്നും ആവശ്യമായ എല്ലാ സുരക്ഷാ നിർദ്ദേശങ്ങളും അനുസരിക്കണമെന്നും അധികൃതർ കഴിഞ്ഞ ദിവസം തന്നെ പ്രത്യേകം ഓർമ്മിപ്പിച്ചിരുന്നു.
വീടുകളിൽ നിന്ന് പുറത്തിറങ്ങുംബോഴും മറ്റുള്ളവരുമായി കൂടിച്ചേരേണ്ട അവസ്ഥയുണ്ടാകുംബോഴും നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം പ്രത്യേകം ആഹ്വാനം ചെയ്തിട്ടുമുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa