ചൊവ്വാഴ്‌ച, ജൂൺ 9, 2026
Saudi ArabiaTop Stories

വിശുദ്ധ കഅബയും ഇബ്രാഹിം മഖാമും കഴുകലും സുഗന്ധം പൂശലും നടന്നു

മക്ക: വിശുദ്ധ കഅബ കഴുകൾ ചടങ്ങ് ഇരു ഹറം കാര്യ വകുപ്പ് മേധാവിയും ഹറം ഇമാമുമായ ശൈഖ് അബ്ദുറഹ്മാൻ സുദൈസിൻ്റെ നേതൃത്വത്തിൽ നടന്നു.

തിങ്കളാഴ്ച മഗ്രിബ് ബാങ്ക് വിളിക്കുന്നതിനു മുംബായിരുന്നു കഅബയും ഇബ്രാഹീം മഖാമും കഴുകലും അണുനശീകരണവും സുഗന്ധം പൂശലും നടന്നത്.

കഅബ കഴുകലും അണു നശീകരണ പ്രവർത്തനങ്ങളും ഹജറുൽ അസ് വദിൻ്റെയും കിസ് വയുടെയും പരിപാലനവും കൊറോണ പ്രതിരോധ നടപടികളുമെല്ലാം ഹറം കാര്യ വകുപ്പ് നിശ്ചയിച്ചിട്ടുള്ള വിവിധ പ്ളാനുകളിൽ ഉൾപ്പെട്ടതാണ്.

റമളാനിൽ മസ്ജിദുൽ ഹറാമിൽ ഹറം കാര്യ വകുപ്പ് ജീവനക്കാർക്കും ഹറമിലെ പരിപാലനവുമായി ബന്ധപ്പെട്ട ജോലിക്കാർക്കും മാത്രമാണ് നമസ്ക്കാരത്തിന് പ്രവേശനം അനുവദിച്ചിട്ടുള്ളത്.

ജമാഅത്ത് നമസ്ക്കാരത്തിൽ പങ്കെടുക്കുന്നവർ അകലം പാലിച്ച് കൊണ്ട് കഅബയുടെ മുറ്റത്ത് നമസ്ക്കരിക്കുന്ന ചിത്രങ്ങൾ കഴിഞ്ഞ ദിവസം മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്