Monday, November 25, 2024
GCCTop Stories

തിരിച്ചു വരുന്ന പ്രവാസികളിൽ പാവപ്പെട്ടവർക്ക് ഒരു ബുദ്ധിമുട്ടുമുണ്ടാവില്ല; നിലപാട് മയപ്പെടുത്തി മുഖ്യമന്ത്രി.

വിദേശത്ത് നിന്ന് മടങ്ങിയെത്തുന്ന എല്ലാവരില്‍ നിന്നും ക്വാറന്റൈന്‍ ചെലവ് ഇടാക്കുമെന്ന പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുത്തി. പ്രവാസികളുടെ ക്വാറന്റൈന്‍ ചെലവ് പാവപ്പെട്ടവരെ ബുദ്ധിമുട്ടിക്കില്ല എന്നാണ് അദ്ദേഹത്തിന്റെ പുതിയ നിലപാട്.

പാവപ്പെട്ടവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാവില്ലെന്നും പണം നൽകാൻ കഴിയുന്നവർക്കാണ് ഈ ക്രമീകരണമെന്നും ഇത് സംബന്ധിച്ച് വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുമെന്നും അദ്ദേഹം ഇന്ന് വ്യക്തമാക്കി.

ജോലി നഷ്ടപ്പെട്ട് മടങ്ങുന്നവരടക്കമുള്ള മുഴുവൻ പ്രവാസികളും ഇനി മുതല്‍ ക്വാറന്റീന്‍ ചെലവ് സ്വയം വഹിക്കേണ്ടിവരുമെന്നായിരുന്നു ഇന്നലത്തെ പ്രഖ്യാപനം. ഇതിനെതിരെ പ്രതിപക്ഷവും വിവിധ പ്രവാസി സംഘടനകളും ശക്തമായ പ്രതിഷേധവുമായി രംഗത്ത് വരികയായിരുന്നു.

വിദേശത്ത് നിന്ന് കേരളത്തിലേക്ക് എത്തുന്നവര്‍ക്ക് ആദ്യ ഏഴ് ദിവസങ്ങൾ സര്‍ക്കാര്‍ ക്വാറന്‍റൈനും പിന്നീടുള്ള ഏഴ് ദിവസങ്ങൾ വീട്ടിലെ ക്വാറന്‍റൈനുമാണ് നടപ്പാക്കി വന്നിരുന്നത്. ഇതില്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈനില്‍ കഴിയുന്നവരുടെ ചിലവാണ് സര്‍ക്കാര്‍ വഹിച്ചിരുന്നത്.

എന്നാല്‍ വിദേശത്ത് നിന്ന് വരുന്നവരുടെ ഏഴ് ദിവസത്തെ ചിലവും അവര്‍ തന്നെ വഹിക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഇന്നലെത്തെ പ്രസ്ഥാവന. നിരവധിപേര്‍ എത്തുന്ന സാഹചര്യത്തിലുള്ള ബുദ്ധിമുട്ടാണ് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത്. നിലവിൽ ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് ഇത് ബാധകമല്ലെന്നും എന്നാൽ വരുന്ന തൊഴിൽ നഷ്ടപ്പെട്ടവർ അടക്കമുള്ള ആർക്കും ഇളവുണ്ടാകില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa