സൗദിയിൽ മലപ്പുറം വേങ്ങര സ്വദേശി കോറോണ ബാധിച്ച് മരിച്ചു
ജിദ്ദ: റിയാദ് ബത്ഹയിൽ ജോലി ചെയ്തിരുന്ന മലപ്പുറം വേങ്ങര സ്വദേശി കൊറോണ ബാധിച്ച് മരിച്ചു. വേങ്ങര വെട്ടുതോട് നെല്ലിപ്പറംബ് സ്വദേശി വിളഞ്ഞിപ്പുലാൻ കുഞ്ഞിമുഹമ്മദിൻ്റെ മകൻ ഷഫീഖ് (43) ആണു മരിച്ചത്.
ഒരു ടയർ കടയിൽ ജീവനക്കാരനായിരുന്നു ഷഫീഖ്. കോവിഡ് സ്ഥിരീകരിച്ചിരുന്നെങ്കിലും കാര്യമായ അസുഖങ്ങളില്ലെന്നതിനാൽ ആശുപത്രിയിൽ നിന്നും തിരിച്ചയച്ചതായിരുന്നു. എന്നാൽ ഇന്ന് രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് ഉച്ചയോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഭാര്യയും രണ്ട് മക്കളുമുണ്ട്. സഹോദരൻ സൈതലവി ദമാമിലാണുള്ളത്. മയ്യിത്ത് റിയാദിൽ ഖബറടക്കുന്നതിനായി കെ എം സി സി ഭാരവാഹി സിദ്ദീഖ് തുവ്വൂരും അമീൻ അക്ബർ തൊമ്മങ്ങാടനും രംഗത്തുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
