ജിദ്ദയിലെ ബാബ് മക്ക സൂഖ് അടപ്പിച്ചു
ജിദ്ദ: ജിദ ഹിസ്റ്റോറിക് സിറ്റിയിലെ പ്രശസ്തമായ ബാബ് മക്ക സൂഖ് അടപ്പിച്ചു. ജിദ്ദ മുനിസിപ്പാലിറ്റിയാണു ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
കൊറോണ വ്യാപനം തടയുന്നതിനായുള്ള മുൻ കരുതൽ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ സൂഖിൽ എത്തുന്ന പലരും അശ്രദ്ധരാണെന്നതിനാൽ ഒരു മുൻ കരുതൽ എന്ന നിലയിലാണു അടപ്പിച്ചത്.
ബാബ് മക്ക സൂഖിൽ നിരവധിയാളുകൾ കൊറോണ മുൻകരുതൽ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുകയും സാമൂഹിക അകലം പാലിക്കാതിരിക്കുകയും ചെയ്യുന്നതിൻ്റെ ദൃശ്യങ്ങൾ നേരത്തെ സോഷ്യൽ മീഡിയകളിൽ പ്രചരിച്ചിരുന്നു.
കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ജിദ്ദ നഗരത്തിൽ കർഫ്യൂ സമയം വീണ്ടും ദീർഘിപ്പിച്ചെങ്കിലും വ്യാപാര സ്ഥാപനങ്ങൾ കർഫ്യൂ ഇളവ് സമയത്ത് തുറന്ന് പ്രവർത്തിച്ചിരുന്നു.
കഴിഞ്ഞ ദിവസം (ശനിയാഴ്ച) മുതൽ 15 ദിവസത്തേക്കാണു സൗദി ആഭ്യന്തര മന്ത്രാലയം ജിദ്ദ നഗരത്തിൽ മാത്രം പ്രത്യേക നിബന്ധനകൾ ഏർപ്പെടുത്തിയത്. നമസ്ക്കാരങ്ങൾക്ക് അനുമതി ലഭിച്ചതും സർക്കാർ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിക്ക് ഹാജരാകുന്നതും ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതുമെല്ലാം ഇതോടനുബന്ധിച്ച് താത്ക്കാലികമായി നിർത്തലാക്കിയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa