അന്താരാഷ്ട്ര വിമാനങ്ങൾക്കുള്ള യാത്രാ വിലക്ക് നീട്ടിയത് അവധിയിലുള്ള സൗദി പ്രവാസികൾക്ക് തിരിച്ചടിയാകുമോ
ജിദ്ദ: അന്താരാഷ്ട്ര വിമാനങ്ങൾക്കുള്ള യാത്രാ വിലക്ക് ഇന്ത്യ ആഗ്സ്ത് 31 വരെ നീട്ടിയ നടപടി സൗദിയിൽ നിന്ന് അവധിയിൽ പോയ പ്രവാസികൾക്ക് തിരിച്ചടിയാകുമോ എന്ന ആശങ്ക പല പ്രവാസി സുഹൃത്തുക്കളും ഉയർത്തുകയുണ്ടായി.
എന്നാൽ അന്താരാഷ്ട്ര വിമാന സർവീസുകൾ റദ്ദാക്കിയത് ആഗത് 31 വരെ നീട്ടിയിട്ടുണ്ടെങ്കിലും വിവിധ രാജ്യങ്ങളുമായി ചേർന്ന് ട്രാൻസ്പോർട്ട് ബബ്ള്സ് സർവീസുകൾക്ക് ഇന്ത്യ അനുമതി നൽകുമെന്നതിനാൽ പ്രവാസികൾ ആശങ്കപ്പെടേണ്ടതില്ല എന്നാണു വ്യക്തമാകുന്നത്.
സാധാരണ രീതിയിലുള്ള വിമാന സർവീസുകൾ റദ്ദാക്കപ്പെടുന്ന സന്ദർഭങ്ങളിൽ രണ്ട് രാജ്യങ്ങൾക്കിടയിലുള്ള വിമാന സർവീസുകൾ താത്ക്കാലികാടിസ്ഥാനത്തിൽ പുനരാരംഭിക്കുന്നതിനുള്ള സംവിധാനമാണു ട്രാൻസ്പോർട്ട് ബബ്ള്സ്.
അത് കൊണ്ട് തന്നെ സൗദി അറേബ്യൻ സിവിൽ ഏവിയേഷൻ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കാൻ പച്ചക്കൊടി കാണിക്കുന്നതോടെ നിലവിൽ യു എ ഇയിലേക്കും മറ്റും സർവീസ് നടത്തുന്നത് പോലെയോ അല്ലെങ്കിൽ ട്രാൻസ്പോർട്ട് ബബ്ള്സ് സംവിധാനം വഴിയോ എല്ലാം നാട്ടിലുള്ള പ്രവാസികൾക്ക് സൗദിയിലേക്ക് മടങ്ങാനാകും എന്ന് പ്രതീക്ഷിക്കാം.
അതോടൊപ്പം ഹജ്ജ് കർമ്മങ്ങൾ അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിയിരിക്കേ വരും ദിനങ്ങളിൽ സൗദി സിവിൽ ഏവിയേഷനിൽ നിന്നും വിമാന സർവീസ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട എന്തെങ്കിലും പുതിയ തീരുമാനം ഉണ്ടാകും എന്ന പ്രതീക്ഷയിലാണു സൗദി പ്രവാസികൾ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa