സൗദിയിൽ രണ്ടര ലക്ഷം പേർ രോഗമുക്തരായി; കൊറോണ ടെസ്റ്റുകൾ 37.5 ലക്ഷം കവിഞ്ഞു
ജിദ്ദ: സൗദിയിൽ ഇത് വരെ കൊറോണയിൽ നിന്ന് മുക്തരായവരുടെ ആകെ എണ്ണം 2,50,440 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 1492 പേരാണു രോഗമുക്തരായത്.

പുതുതായി 1469 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ സൗദിയിലെ ഇത് വരെയുള്ള കൊറോണ ബാധിതരുടെ ആകെ എണ്ണം 2,87,262 ആയി.
ആക്റ്റീവ് കേസുകളും ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണവും ദിനംപ്രതി കുറഞ്ഞ് വരുന്നുണ്ട്. നിലവിൽ 33,692 കേസുകളാണു ആക്റ്റീവ് ആയിട്ടുള്ളത്. ഇതിൽ 1828 പേരുടെ നില ഗുരുതരമാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 37 മരണമാണു റിപ്പോർട്ട് ചെയ്തത്. ഇതോടെ സൗദിയിൽ കൊറോണ മൂലം മരിച്ചവരുടെ ആകെ എണ്ണം 3130 ആയിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 60,846 കൊറോണ ടെസ്റ്റുകളാണു സൗദിയിൽ നടന്നത്. സൗദിയിൽ ഇത് വരെയായി 37,54,850 പേരെ കൊറോണ പരിശോധനക്ക് വിധേയരാക്കിക്കഴിഞ്ഞു.
ആഗോള തലത്തിൽ 1,96,15,466 പേർക്കാണു ഇത് വരെ കൊറോണ സ്ഥിരീകരിച്ചത്. ഇതിൽ 1,25,94,278 പേരും ഇതിനകം രോഗമുക്തരായി. 7,25,389 പേർ കൊറോണ മൂലം മരിച്ചു. അമേരിക്ക, ബ്രസീൽ, ഇന്ത്യ എന്നീ രാജ്യങ്ങളിലാണു യഥാക്രമം ഏറ്റവും കൂടുതൽ രോഗം സ്ഥിരീകരിച്ചത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
