ചെങ്കടൽ തീരങ്ങളെയും ദ്വീപുകളെയും അനുഭവിച്ചറിയാൻ ആഗസ്ത് 27 മുതൽ സൗദിയിൽ ഇതാദ്യമായി ക്രൂയിസ് കപ്പൽ സഞ്ചാരത്തിനു ആരംഭം
ജിദ്ദ: സൗദി ടൂറിസം അതോറിറ്റിയുടെ കീഴിൽ ഇതാദ്യമായി നടത്തുന്ന ക്ര്യൂയിസ് ഷിപ്പ് യാത്രകളുടെ സഞ്ചാര പാതകളെക്കുറിച്ചുള്ള വിവരങ്ങൾ അധികൃതർ വ്യക്തമാക്കി.
ജിദ്ദ കിംഗ് അബ്ദുല്ല എക്കണോമിക് സിറ്റിയിൽ നിന്ന് രണ്ട് റൂട്ടുകളിലായാണു ക്രൂയിസ് ഷിപ്പുകൾ പുറപ്പെടുകയെന്ന് ടൂറിസം അതോറിറ്റി അറിയിച്ചു.
ആദ്യത്തെ കപ്പൽ 3 രാത്രികൾ ചെങ്കടലിൽ ചെലവഴിച്ച് യാംബു വഴി സഞ്ചരിച്ച് കിംഗ് അബ്ദുൽ എകണോമിക് സിറ്റിയിലേക്ക് തന്നെ മടങ്ങും.
രണ്ടാമത്തെ കപ്പൽ നിയോം സഞ്ചാരമാണു ലക്ഷ്യമിടുന്നത്. യാംബു വഴി സഞ്ചരിക്കുന്ന കപ്പൽ 4 രാത്രികൾ ചെങ്കടലിൽ ചെലവഴിച്ച ശേഷം കിംഗ് അബ്ദുല്ല എകണോമിക് സിറ്റിയിൽ മടങ്ങിയെത്തും.
ചെങ്കടലിൻ്റെ വിവിധ തീരങ്ങളും ചെങ്കടലിലെ ദ്വീപുകളും മറ്റു വൈവിധ്യമാർന്ന കാഴ്ചകളും എല്ലാം അനുഭവിക്കാൻ അവസരമൊരുക്കുന്ന കപ്പൽ യാത്ര അത്യാധുനിക സജ്ജീകരണങ്ങൾ അടങ്ങിയതായിരിക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa