പതിവ് ശീലങ്ങൾ വൈറസ് ബാധിക്കാനും തടയാനും ഇടയാക്കുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം; ആക്റ്റീവ് കേസുകളും ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണവും വീണ്ടും കുറഞ്ഞു
ജിദ്ദ: ഒരാളുടെ ദൈനം ദിന ശീലങ്ങൾ അയാളെ വൈറസ് ബാധിതനാക്കാനും വൈറസ് ബാധയിൽ നിന്ന് സംരക്ഷിക്കാനും കാരണമായേക്കുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം വീണ്ടും മുന്നറിയിപ്പ് നൽകി.
ഓരോ സ്ഥലങ്ങൾക്കും വേണ്ടി നിർദ്ദേശിക്കപ്പെട്ട ആരോഗ്യ പ്രോട്ടോക്കോളുകൾ എല്ലാവരും പാലിക്കണം. ഇതിൽ പുറത്തിറങ്ങുന്ന സന്ദർഭങ്ങളിൽ മുഖം സ്പർശിക്കാതിരിക്കുക എന്നത് അതി പ്രധാനമാണെന്ന് ആരോഗ്യ മന്ത്രാലയം ഓർമ്മിപ്പിച്ചു.
അതേ സമയം സൗദിയിലെ കൊറോണ ബാധിതരിലെ ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണവും ആക്റ്റീവ് കേസുകളുടെ എണ്ണവും വീണ്ടും കുറഞ്ഞു.
സൗദിയിൽ കൊറോണ വൈറസ് വ്യാപനം ശക്തമായതിനെ ശേഷം ഇതാദ്യമായി ആക്റ്റീവ് കേസുകൾ 30,000 ത്തിനു താഴെയാകുകയും ക്രിറ്റിക്കൽ കേസുകൾ 1800 നു താഴെയാകുകയും ചെയ്തു. 29,605 കേസുകൾ ആണു ഇപ്പോൾ ആക്റ്റീവ് ആയിട്ടുള്ളത്. നിലവിൽ 1782 പേർ ഗുരുതരാവസ്ഥയിലാണുള്ളത്.
സൗദിയിലെ ആകെ കൊറോണ ബാധിതരിൽ 88.9 ശതമാനം പേരും ഇതിനകം രോഗമുക്തരായിട്ടുണ്ട്. പുതുതായി 1383 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 2566 പേരാണു രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 66,347 പേരെയാണു കൊറോണ പരിശോധനക്ക് വിധേയരാക്കിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa