സൗദിയിലെ ചില പ്രവിശ്യകളിൽ 200 ൽ താഴെ മാത്രം കൊറോണ ആക്റ്റീവ് കേസുകൾ
ജിദ്ദ: കൊറോണ വ്യാപനം കുറഞ്ഞതിൻ്റെ ഫലമെന്നോണം സൗദിയിലെ ചില പ്രവിശ്യകളിലെ കൊറോണ ആക്റ്റീവ് കേസുകൾ 200 നും താഴെയായി.119 കേസുകൾ മാത്രമുള്ള അൽ ജൗഫ് പ്രവിശ്യയിലാണു നിലവിൽ ഏറ്റവും കുറഞ്ഞ ആക്റ്റീവ് കേസുകളുള്ളത്.
അതോടൊപ്പം നോർത്തേൺ ബോഡർ പ്രവിശ്യയിലും ആക്റ്റീവ് കേസുകൾ കുറവാണ്. 141 കേസുകൾ മാത്രമാണു നിലവിൽ നോർത്തേൺ ബോഡറിൽ ആക്റ്റീവ് ആയിട്ടുള്ളത്. തബൂക്കിൽ 383, നജ്രാൻ 576, അൽബാഹയിൽ 599, ഹായിലിൽ 604 എന്നിങ്ങനെയാണു മറ്റു കുറഞ്ഞ ആക്റ്റിവ് കേസുകളുടെ കണക്കുകൾ.
അതേ സമയം ഏറ്റവും കൂടുതൽ ആക്റ്റീവ് കേസുകൾ നിലവിലുള്ളത് ഈസ്റ്റേൺ പ്രൊവിൻസിലാണ്. 5848 കേസുകളാണ് ഈസ്റ്റേൺ പ്രോവിന്സിൽ ആക്റ്റീവ് ആയിട്ടുള്ളത്. മക്കയിൽ 4695, റിയാദിൽ 3295, ജിസാനിൽ 2431, അസീറിൽ 2125, മദീനയിൽ 2115, ഖസീമിൽ 1608 എന്നിങ്ങനെയാണു കൂടിയ ആക്റ്റീവ് കേസുകളുടെ ബാക്കിയുള്ള കണക്ക്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 62,413 പേരെയാണു കൊറോണ പരിശോധനക്ക് വിധേയരാക്കിയതെന്ന് സൗദി ആരോഗ്യ മന്ത്രാലയ റിപ്പോർട്ട് വ്യക്തമാക്കുന്നു. പുതുതായി 1213 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചപ്പോൾ 1591 പേർ രോഗ മുക്തരായിട്ടുണ്ട്. ഇതോടെ സൗദിയിലെ ആകെ രോഗ ബാധിതരിൽ 91 ശതമാനത്തോളം പേർ രോഗമുക്തരായിക്കഴിഞ്ഞു.
നിലവിൽ 24539 കേസുകളാണു ആക്റ്റീവ് ആയിട്ടുള്ളത്. ഇതിൽ 1675 പേരാണു ഗുരുതരാവസ്ഥയിലുള്ളത്. പുതുതായി 32 പേർ കൂടി കൊറോണ മൂലം മരിച്ചതോടെ സൗദിയിലെ ആകെ കൊറോണ മരണം 3580 ആയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa