നാട്ടിൽ പോകാനുള്ള ഒരുക്കത്തിനിടെ പനി ബാധിച്ച മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു
ജിദ്ദ: മലപ്പുറം കിഴിശ്ശേരി സ്വദേശിയായ യുവാവ് പനി ബാധിച്ചതിനെത്തുടർന്നുള്ള ചികിത്സക്കിടെ മരിച്ചു. കുഴിമണ്ണ മലയിൽ താമസിക്കുന്ന തച്ചപ്പറംബൻ മുഹമ്മദ് അഷ്രഫ് (27) ആണു ശ്വാസതടസ്സം നേരിട്ടതിനെത്തുടർന്ന് മരിച്ചത്.
പനി ബാധിച്ചതിനെത്തുടർന്ന് ജിദ്ദ അമീർ ഫവാസിലെ ഒരു ആശുപത്രിയിൽ കഴിഞ്ഞ മൂന്ന് ദിവസമായി ചികിത്സയിലായിരുന്നു അഷ്രഫ്.
കഴിഞ്ഞ മൂന്നര വർഷമായി പ്രവാസ ജീവിതം നയിക്കുന്ന അഷ്രഫ് ഇത് വരെ നാട്ടിൽ പോയിട്ടില്ലായിരുന്നു.
ഇപ്പോൾ നാട്ടിൽ പോകാനുള്ള ഒരുക്കങ്ങൾ നടത്തുന്നതിനിടെയാണു മരണം സംഭവിച്ചത്. അവിവാഹിതനായിരുന്നു.
ജിദ്ദ കിലോ 11 ൽ ഒരു സമൂസക്കടയിൽ ജീവനക്കാരനായിരുന്നു അഷ്രഫ്. പിതാവ്:ഉമർ, മാതാവ്:ഖദീജ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
