റിയാദിൽ പെട്രോളിൽ വെള്ളം ചേർത്ത് വിറ്റ സൗദി പൗരനും യമനിക്കും ശിക്ഷ വിധിച്ചു
റിയാദ്: പെട്രോളിൽ വെള്ളം ചേർത്ത് വില്പന നടത്തിയ പമ്പ് ഉടമയായ സൗദി പൗരനും ജോലിക്കാരനായ തൊഴിലാളിക്കും റിയാദ് ക്രിമിനൽ കോടതി ശിക്ഷ വിധിച്ചു.
50,000 റിയാൽ പിഴയും സ്ഥാപനം ഒരാഴ്‌ച അടച്ചിടാനും ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരം നൽകാനും രണ്ട് പേരുടെയും പേരുകൾ അടങ്ങിയ ശിക്ഷാ വിധിപ്പകർപ്പ് അവരുടെത്തന്നെ ചിലവിൽ രണ്ട് പത്രങ്ങളിൽ പരസ്യം ചെയ്യാനുമാണ് വിധിയായത്.
അതോടൊപ്പം ശിക്ഷകൾക്ക് ശേഷം യമനിയെ നാട് കടത്താനും സൗദിയിലേക്ക് ആജീവാനന്ത വിലക്ക് ഏർപ്പെടുത്താനും വിധിയിൽ അനുശാസിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa