രാജ്യത്തിനു വേണ്ടി പ്രവർത്തിച്ച വിദേശികളെ പ്രതിസന്ധിക്കാലത്തും മറക്കാത്ത സൗദി ഭരണാധികാരികൾക്ക് പ്രവാസ ലോകത്തിൻ്റെ അഭിനന്ദന പ്രവാഹം
ജിദ്ദ: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ ഭാഗമാകുകയും മരണപ്പെടുകയും ചെയ്ത ആരോഗ്യ പ്രവർത്തകരുടെ കുടുംബത്തിനു 5 ലക്ഷം റിയാൽ വീതം ധന സഹായം പ്രഖ്യാപിച്ച സൗദി ഭരണകൂടത്തിൻ്റെ നടപടിക്ക് പ്രവാസ ലോകത്തിൻ്റെ അഭിനന്ദന പ്രവാഹം.
സ്വദേശികളെന്നോ വിദേശികളെന്നോ വിവേചനം കൂടാതെയാണു സൗദി അറേബ്യ ഈ പ്രതിസന്ധിക്കാലത്തും ധന സഹായം പ്രഖ്യാപിച്ചിട്ടുള്ളതെന്നത് ശ്രദ്ധേയമാണ്.
സൗദി ഭരണാധികാരി സല്മാൻ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിൻ സല്മാൻ രാജകുമാരനും അഭിനന്ദന പ്രവാഹവുമായി പ്രവാസി സമൂഹം സോഷ്യൽ മീഡിയകളിൽ സജീവമാണ്.
ആദ്യമായി ഒരു ആരോഗ്യ പ്രവർത്തകനു കൊറോണ വൈറസ് ബാധിച്ച മാർച്ച് 31 മുതൽ തീരുമാനം ബാധകമാകും.
മലയാളികളടക്കം നിരവധി ആരോഗ്യ പ്രവർത്തകർ സൗദി അറേബ്യയിൽ കൊറോണ ഡ്യൂട്ടിക്കിടയിൽ മരണപ്പെട്ടിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa