റിയാദിൽ ബിനാമി പ്രവർത്തനം നടത്തിയ വിദേശിയെ നാടു കടത്താനും ആജീവാനന്ത വിലക്കേർപ്പെടുത്താനും വിധി
റിയാദ്: കരാർ മേഖലയിൽ ബിനാമി പ്രവർത്തനം നടത്തിയ വിദേശിയെ നാടു കടത്താനും സൗദിയിലേക്ക് ആജീവാനന്ത പ്രവേശന വിലക്കേർപ്പെടുത്താനും റിയാദ് ക്രിമിനൽ കോടതി വിധിച്ചു.
ജോർദ്ദാൻ പൗരനെയാണു കോടതി ശിക്ഷിച്ചത്. ഇയാളിൽ നിന്ന് പിഴയും ടാക്സും സകാത്തും ഫീസുകളും ഇടാക്കാനും വിധിയിൽ പറയുന്നുണ്ട്.
ബിനാമി ബിസിനസുകൾ ഇല്ലാതാക്കാനായി സൗദി വാണിജ്യ മന്ത്രാലയം രാജ്യത്തിൻ്റെ വിവിധ മേഖലകളിൽ പരിശോധനകൾ നടത്തുന്നുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa