എണ്ണയിൽ നിന്നുള്ള വരുമാനം ശമ്പളത്തിന് പോലും തികഞ്ഞില്ല; കൊറോണക്ക് ശേഷം വാറ്റ് ഉയർത്തിയത് പുന:പരിശോധിക്കും: സൗദി മന്ത്രി
റിയാദ്: കൊറോണ പ്രതിസന്ധി അവസാനിക്കുകയും സാമ്പത്തിക സ്ഥിതി പൂർവ്വ സ്ഥിതിയിലേക്ക് മടങ്ങുകയും ചെയ്താൽ നിലവിൽ വർദ്ധിപ്പിച്ച വാറ്റ് പുനഃപരിശോധനക്ക് വിധേയമാകുമെന്ന് സൗദി വാണിജ്യ വകുപ്പ് മന്ത്രിയും നിലവിലെ ആക്ടിംഗ് മീഡിയ മിനിസ്റ്ററുമായ ഡോ:മാജിദ് അൽ ഖസബി പ്രസ്താവിച്ചു.
വാറ്റ് വർദ്ധിപ്പിക്കുന്നതിനുള്ള സർക്കാർ തീരുമാനം വേദനാജനകമായിരുന്നുവെങ്കിലും അത് അനിവാര്യമായ ഒരു തീരുമാനമായിരുന്നുവെന്നാണു മന്ത്രി സൂചിപ്പിച്ചത്.
50,000 കോടി റിയാൽ സർക്കാർ ജീവനക്കാരുടെ വേതനത്തിനായി മാത്രം പ്രതിവർഷം ചെലവഴിക്കുന്നുണ്ട്. എന്നാൽ എണ്ണയിൽ നിന്നുള്ള വരുമാനം കൊണ്ട് അത് നികത്താൻ കഴിഞ്ഞ വർഷം സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ജീവനക്കാരുടെ വേതനം വെട്ടിക്കുറക്കുന്നതിനു പകരം വാറ്റ് ഉയർത്തി പ്രശ്നം പരിഹരിക്കാനാണു സർക്കാർ ശ്രമിച്ചതെന്ന് മന്ത്രി അറിയിച്ചു.
സൗദിയിൽ നിലവിലുണ്ടായിരുന്ന 5 ശതമാനം വാറ്റ് കൊറോണ പ്രതിസന്ധി മൂലം 15 ശതമാനമാക്കി ഉയർത്തിയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa