സൗദിയിൽ വാഹന പരിശോധന നടത്തുന്ന സമയം ഗ്ളാസ് താഴ്ത്തുമ്പോൾ മാസ്ക്ക് ധരിച്ചിട്ടില്ലെങ്കിൽ പണി കിട്ടും
റിയാദ്: വാഹന പരിശോധന നടത്തുന്നതിനിടയിൽ വാഹനത്തിൻ്റെ ഗ്ളാസ് താഴ്ത്തുന്ന സമയത്ത് മാസ്ക്ക് ധരിച്ചിട്ടില്ലെങ്കിൽ പിഴ ലഭിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയത്തിൻ്റെ മുന്നറിയിപ്പ്.
വാഹനത്തിൽ ഒറ്റക്കാണെങ്കിൽ പോലും ചെക്കിംഗ് സമയത്ത് പരിശോധകനു വിവരങ്ങൾ നൽകുന്നതിനായി ഗ്ളാസ് താഴ്ത്തുന്നതിനിടയിൽ മാസ്ക്ക് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം.
വായും മൂക്കും ശരിയായ നിലക്ക് മൂടുന്ന നിലക്ക് തന്നെ മാസ്ക്ക് ധരിക്കണമെന്നും അല്ലാത്ത പക്ഷം പിഴ ഈടാക്കുമെന്നും മുന്നറിയിപ്പിൽ ഓർമ്മപ്പെടുത്തുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa