സൗദിയിലേക്ക് മടങ്ങുകയായിരുന്ന മലയാളി ദുബൈയിൽ വെച്ച് മരിച്ചു
ദുബൈ വഴി സൗദിയിലേക്ക് പോകുകയായിരുന്ന മലയാളി ദുബൈയിൽ വെച്ച് ഹൃദയാഘാതം മൂലം മരിച്ചു.
ആലപ്പുഴ മാന്നാർ സ്വദേശി കൊട്ടുവിളയിൽ ജോമി (31) ആണ് തിങ്കളാഴ്ച രാത്രി ദുബൈയിലെ ആശുപത്രിയിൽ വെച്ച് മരിച്ചത്.
ജോമിയുടെ ഭാര്യ കഴിഞ്ഞ ദിവസം പുതിയ നഴ്സ് വിസയിൽ റിയാദിലെത്തിയിരുന്നു. ചൊവ്വാഴ്ചയാണു അവർ ഭർത്താവിന്റെ മരണ വാാർത്ത അറിഞ്ഞത്.
സൗദിയിലെ അൽ ഖർജിൽ ജോലി ചെയുന്ന ജോമി കൊറോണ വ്യാപനം ആരംഭിക്കുന്നതിനു മുംബായിരുന്നു നാട്ടിലേക്ക് മടങ്ങിയത്.
കഴിഞ്ഞ ജനുവരിയിൽ വിവാഹിതനാകുകയും തുടർന്ന് ഭാര്യക്ക് ആരോഗ്യ മേഖലയിൽ ജോലി റെഡിയായപ്പോൾ ഒരുമിച്ച് സൗദിയിലേക്ക് പറക്കാൻ തീരുമാനിക്കുകയുമായിരുന്നു.
ആരോഗ്യ മേഖലയിലെ വിസയായതിനാൽ ഭാര്യക്ക് നേരിട്ട് സൗദിയിലേക്ക് പോകാൻ സാധിക്കുമായിരുന്നെങ്കിലും ജോമിക്ക് 14 ദിവസം ഇന്ത്യക്ക് പുറത്ത് താമസിക്കൽ ആവശ്യമായതിനാൽ സഹോദരനോടൊപ്പമായിരുന്നു ദുബൈയിൽ കഴിഞ്ഞിരുന്നത്. അതേ സമയം ജോമിയുടെ ഭാര്യ ഞായറാഴ്ച നേരിട്ട് റിയാദിൽ എത്തുകയും തിങ്കളാഴ്ച ജോലിക്ക് ചേരുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും ചെയ്തിരുന്നു.
ജോമിയുടെ മൃതദേഹം ദുബൈയിൽ നിന്ന് നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. അതോടൊപ്പം ഭാര്യയെയും നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ റിയാദിലും നടക്കുന്നുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa